ഇം​ഗ്ല​ണ്ടി​നു ജ​യം; റോയിക്കു സെഞ്ചുറി
ഇം​ഗ്ല​ണ്ടി​നു ജ​യം; റോയിക്കു സെഞ്ചുറി
Monday, January 15, 2018 12:54 AM IST
മെ​ല്‍ബ​ണ്‍: ജേ​സ​ണ്‍ റോ​യി​യു​ടെ റി​ക്കാ​ര്‍ഡ് സെ​ഞ്ചു​റി മി​ക​വി​ല്‍ ഇം​ഗ്ല​ണ്ടി​നു ജ​യം. ഓ​സ്‌​ട്രേ​ലി​യ​യ​്ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് അ​ഞ്ചു വി​ക്ക​റ്റി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. 180 റ​ണ്‍സാ​ണ് ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ​ര്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന് 304 റ​ണ്‍സ് എ​ടു​ത്തു. ആ​രോ​ണ്‍ ഫി​ഞ്ച് (119 പ​ന്തി​ല്‍ 107), മാ​ര്‍ക​സ് സ്റ്റോ​ണി​സ് (40 പ​ന്തി​ല്‍ 60), മി​ച്ച​ല്‍ മാ​ര്‍ഷ് (68 പ​ന്തി​ല്‍ 50) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് ഓ​സ്‌​ട്രേ​ലി​യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. 119 പ​ന്ത് നേ​രി​ട്ട ഫി​ഞ്ച് 10 ഫോ​റും മൂ​ന്നു സി​ക്‌​സും പാ​യി​ച്ചു.


മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇം​ഗ്ല​ണ്ട് റോ​യി​യു​ടെ ബാ​റ്റിം​ഗ് മി​ക​വി​ല്‍ ഇം​ഗ്ല​ണ്ട് 48.5 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​മാ​ക്കി 308 റ​ണ്‍സ് നേ​ടി വി​ജ​യം സ്വ​ന്ത​മാ​ക്കി. 151 പ​ന്തി​ല്‍ 16 ഫോ​റി​ന്‍റെ​യും അ​ഞ്ചു സി​ക്‌​സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ലാ​യി​രു​ന്നു റോ​യി 180 റ​ണ്‍സി​ലെ​ത്തി​യ​ത്. ഒ​രു ഇം​ഗ്ല​ണ്ട് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍ന്ന സ്‌​കോ​റാ​ണി​ത്. 110 പ​ന്തി​ല്‍ 91 റ​ണ്‍സു​മാ​യി ജോ ​റൂ​ട്ട് പു​റ​ത്താ​കാ​തെ നി​ന്നു. മൂ​ന്നാം വി​ക്ക​റ്റി​ല്‍ റോ​യി​യും റൂ​ട്ടും 221 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്ഥാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.