ഐപിഎൽ താരലേലത്തിൽ ജോ റൂട്ടും; ലേലം 27നും 28നും
Sunday, January 14, 2018 12:00 AM IST
മും​ബൈ: സ​മ്പ​ന്ന​മാ​യ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ താ​ര​ലേ​ല​ത്തി​ല്‍ 1122 ക​ളി​ക്കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഈ ​മാ​സം 27നും 28​നും ബം​ഗ​ളൂ​രു​വി​ലാ​ണ് താ​ര​ലേ​ലം. ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് നാ​യ​ക​ന്‍ ജോ ​റൂ​ട്ട് ഇ​ത്ത​വ​ണ ലേ​ല​ത്തി​ലു​ണ്ട്. ഐ​പി​എ​ലി​ലെ എ​ട്ട് ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്ക് ദേ​ശീ​യ ടീ​മി​ല്‍ ക​ളി​ച്ച 281 ക​ളി​ക്കാ​രു​ടെ​യും ദേ​ശീ​യ ടീ​മി​ല്‍ ക​ളി​ക്കാ​ത്ത 838 ക​ളി​ക്കാ​രു​ടെ​യും ലി​സ്റ്റ് ബി​സി​സി​ഐ അ​യ​ച്ചു.


ഇ​തി​ല്‍ 778 ഇ​ന്ത്യ​ക്കാ​രും ഐ​സി​സി​യു​ടെ അ​സോ​സി​യേ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ മൂ​ന്നു ക​ളി​ക്കാ​രു​മു​ണ്ട്. 282 വി​ദേ​ശ ക​ളി​ക്കാ​രാ​ണ് ലേ​ല​ത്തി​ലു​ള്ള​ത്. ഇം​ഗ്ല​ണ്ടി​ല്‍നി​ന്ന് 26, ഓ​സ്‌​ട്രേ​ലി​യ​യി​ല്‍നി​ന്ന് 58, ന്യൂ​സി​ല​ന്‍ഡി​ല്‍നി​ന്ന് 57, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍നി​ന്ന് 57, അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍നി​ന്ന് 13, ശ്രീ​ല​ങ്ക​യി​ല്‍നി​ന്ന് 39, വി​ന്‍ഡീ​സി​ല്‍നി​ന്ന് 39 എന്നിങ്ങനെ ക​ളി​ക്കാ​ര്‍ ലേ​ല​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...