അന്തർസർവകലാശാലാ അത്‌ലറ്റിക്സ്: എംജി കുതിക്കുന്നു
Wednesday, December 13, 2017 1:50 PM IST
ഗുണ്ടൂർ: അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റ് ര​ണ്ടാം ദി​നം പി​ന്നി​ട്ട​പ്പോ​ള്‍ മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി 31 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത്. 24 പോ​യി​ന്‍റു​മാ​യി കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 19 പോ​യി​ന്‍റു​ള്ള പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് മൂ​ന്നാ​മ​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി 11 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ 20 പോ​യി​ന്‍റു​മാ​യി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​ ഒന്നാമതും 16 പോ​യി​ന്‍റു​ള്ള പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തും. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് 20 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​ത്. 11 പോ​യി​ന്‍റു​മാ​യി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടാ​മ​തും 8 പോ​യി​ന്‍റു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി മൂ​ന്നാം സ്ഥാ​ന​ത്തും.

കേരളത്തിൽനിന്നുള്ള യൂണിവേഴ്സി റ്റികൾക്ക് ഇന്നലെ രണ്ടു സ്വർണമാണു ലഭിച്ചത്. മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​ങ്ങ​ളാ​യി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി.​കെ. എ​ല​ക്യ ദാ​സ​നെ​യും ഗു​ജ​ര്‍ ചൈ​ത്രാ​ലി കാ​ളി​ദാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ എ​ല​ക്യ ദാ​സ​ന്‍ പു​തി​യ മീ​റ്റ് റി​ക്കാ​ര്‍ഡ് (10.49) സ്ഥാ​പി​ച്ചു. 2007ല്‍ ​മ​ദ്രാ​സ് യു​ണി​വേ​ഴ്‌​സി​റ്റി​യു​ടെ എം.​വി​ജ​യ് കു​മാ​ര്‍ സ്ഥാ​പി​ച്ച 10.60ന്‍റെ ​റി​ക്കാ​ര്‍ഡാ​ണ് തി​രു​ത്തി​യ​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഗു​ജ​ര്‍ ചൈ​ത്രാ​ലി കാ​ളി​ദാ​സ് 12.08 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ എ​ന്‍.​എ​സ്. സി​മി (12.16 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം നേ​ടി. ഉ​സ്മാ​നി​യ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ജി. ​നി​ത്യ (12.14 സെ​ക്ക​ന്‍ഡ് വെ​ള്ളി നേ​ടി.

വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളും കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍ക്കാ​ണ്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ജി​സ്‌​ന മാ​ത്യു (53.42 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണം നേ​ടി. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ വി.​കെ.​വി​സ്മ​യ (53.67 സെ​ക്ക​ന്‍ഡ്) വെ​ള്ളി​യും മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ത​ന്നെ ജെ​റി​ന്‍ ജോ​സ​ഫ് (54. 12 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ല​വും നേ​ടി. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍ഷ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ര്‍ഥി​നി​യാ​ണ് വി​സ്മ​യ. വിസ്മയ ഒളിന്പ്യൻ ജിസ്നയ് ക്കു കനത്ത വെല്ലുവിളി യാണ് ഉയർത്തിയത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രു​വേ​ശി സ്വ​ദേ​ശി​യാ​യ വി​സ്മ​യ വി​നോ​ദ്-​സു​ജാ​ത ദ​ന്പ​തി​ക​ളു​ടെ മ​കാ​ണ്. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ച്ച് വി​ന​യ​ച​ന്ദ്ര​ൻ ആ​ണ് പ​രി​ശീ​ല​ക​ൻ.


വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ലും കേ​ര​ള​ത്തി​നാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യുടെ അ​ലീ​ന ജോ​സ് (12.97 മീ​റ്റ​ര്‍) സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ആ​ല്‍ഫി ലൂ​ക്കോ​സ് (12.72 മീ​റ്റ​ര്‍) വെ​ള്ളി​യും ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ആ​തി​ര സു​രേ​ന്ദ്ര​ന്‍ (12.69 മീ​റ്റ​ര്‍) വെ​ങ്ക​ല​വും നേ​ടി.

മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ അ​ലീ​ന അ​ൽ​ഫോ​ൻ​സ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ എം​എ വി​ദ്യാ​ർ​ഥി​നി​യാ​ണ്. വ​ർ​ക്കി-​വ​ൽ​സ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ലീ​ന.

ഈ ​ഇന​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ ജെ​റി​ൻ ജോ​സ​ഫ് അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ പൊ​ളി​റ്റി​ക്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. പ​രേ​ത​നാ​യ വി.​ജെ.​ജോ​സ​ഫ് -മേ​രി ജോ​സ​ഫ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. 100 മീ​റ്റ​റി​ൽ വെ​ങ്ക​ലം നേ​ടി​യ എ​ൻ.​എ​സ്.​സി​മി പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ് ര​ണ്ടാം​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണ്. സാ​മു​വ​ൽ-​സു​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സി​മി. ജെ​റി​ൻ ജോ​സ​ഫ്, അ​ലീ​ന ജോ​സ്, എ​ൻ.​എ​സ്.​സി​ലി തു​ട​ങ്ങി​യ​വ​രു​ടെ പ​രി​ശീ​ല​ക​നാ​ണ്.

പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​റി​ല്‍ മ​ഹാ​ത്മ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ രാ​ഹു​ല്‍ ബേ​ബി (47.88 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം നേ​ടി. ഡ​ല്‍ഹിയു​ടെ അ​മേ​ജ് ജേ​ക്ക​ബി​നാ​ണ് സ്വ​ര്‍ണം. ക​ന്നി ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി മ​ത്സ​ര​ത്തി​ന് 400 മീ​റ്റ​റി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ രാ​ഹു​ൽ ബേ​ബി 400 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും കു​ട​മാ​ളൂ​ർ സ്വ​ദേ​ശി ബേ​ബി ജോ​സ​ഫ്-​രാ​ജ​മ്മ ടി.​ഡി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് രാ​ഹു​ൽ ബേ​ബി. അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ ത​ങ്ക​ച്ച​ൻ മാ​ത്യു​വാ​ണ് പ​രി​ശീ​ല​ക​ൻ.

ഡോ. ജിമ്മി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.