കോ​ട്ട​യം, പാ​ല​ക്കാ​ട് ചാമ്പ്യന്മാ​ർ
കോ​ട്ട​യം, പാ​ല​ക്കാ​ട് ചാമ്പ്യന്മാ​ർ
Saturday, December 9, 2017 1:41 PM IST
തൃ​​​ശൂ​​​ർ: വി​​​കെ​​​എ​​​ൻ മേ​​​നോ​​​ൻ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യാ​​​യി ന​​ട​​ന്ന സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ഗു​​​സ്തി ചാം​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഫ്രീ​​​സ്റ്റൈ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം ജി​​​ല്ല​​​യും (30 പോ​​​യി​​​ന്‍റ്) ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യും(54) കി​​രീ​​ടം​​ചൂ​​ടി. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ തൃ​​​ശൂ​​​ർ ജി​​​ല്ല 28 പോ​​​യി​​​ന്‍റോ​​​ടെ ര​​​ണ്ടാം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​യ​​​പ്പോ​​​ൾ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യാ​​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത് - 34 പോ​​​യി​​​ന്‍റ്.

ഗ്രീ​​​ക്കോ റോ​​​മ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ല​​​പ്പു​​​റം ജി​​​ല്ല 30 പോ​​​യി​​​ന്‍റോ​​​ടെ ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി. 28 പോ​​​യി​​​ന്‍റു​​​ള്ള തി​​​രു​​​വ​​​ന്ത​​​പു​​​ര​​​മാ​​​ണ് ര​​​ണ്ടാം​​​സ്ഥാ​​​ന​​​ക്കാ​​​ർ.


വ​​​നി​​​താ വി​​​ഭാ​​​ഗം ഫ്രീ​​​സ്റ്റൈ​​​ലി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​വ​​​ർ: 53 കി​​​ലോ​​​ഗ്രാം - പി.​​​എ​​​സ്.​​​അ​​​നു​​​മോ​​​ൾ (ക​​​ണ്ണൂ​​​ർ), 57 കി​​​ലോ​​​ഗ്രാം- കെ.​​​ഡി​​​ൽ​​​ന പ്രേ​​​മ​​​ൻ (തൃ​​​ശൂ​​​ർ), 62 കി​​​ലോ​​​ഗ്രാം- എ​​​ൻ.​​​ബി.​​​ബി​​​നി​​​ഷ (തൃ​​​ശൂ​​​ർ), 68 കി​​​ലോ​​​ഗ്രാം-​​ആ​​​ർ.​​​എ​​​സ്.​​​ദേ​​​വൂ​​​ട്ടി (ആ​​​ല​​​പ്പു​​​ഴ), 76 കി​​​ലോ​​​ഗ്രാം-​​ജെ.​​​സൂ​​​ര്യ ഗാ​​​യ​​​ത്രി (ആ​​​ല​​​പ്പു​​​ഴ). ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഫ്രീ​​​സ്റ്റൈ​​​ൽ വി​​​ഭാ​​​ഗം: 79 കി​​​ലോ​​​ഗ്രാം-​​യു.​​​പി.​​​നി​​​തി​​​ൻ (പാ​​​ല​​​ക്കാ​​​ട്), 86 കി​​​ലോ​​​ഗ്രാം - എ​​​സ്.​​​അം​​​ജി​​​ത്ത് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), 92 കി​​​ലോ​​​ഗ്രാം-​​റ​​​ഷീ​​​ദ് ന​​​വാ​​​സ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), 97 കി​​​ലോ​​​ഗ്രാം-​​കെ.​​​മു​​​ഹ​​​മ്മ​​​ദ് ജ​​​ഷീ​​​ർ (പാ​​​ല​​​ക്കാ​​​ട്), 125 കി​​​ലോ​​​ഗ്രാം-​​ദി​​​നു എ​​​ൻ.​​​ബെ​​​ന്നി (പാ​​​ല​​​ക്കാ​​​ട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.