‘മോജൗഹരാതി ബൈ മലബാര്‍’ യുഎഇയിലെ രണ്ടാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്തു
Saturday, July 19, 2025 11:55 PM IST
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ റെസ്പോണ്സിബിള് ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അറബിക് ജ്വല്ലറിക്കായി ‘മോജൗഹരാതി ബൈ മലബാര്‍’ എന്ന് പേരില്‍ എക്സ്ക്ലൂസീവ് റീട്ടെയില്‍ ബ്രാന്‍ഡ് പുറത്തിറക്കി.
ജിസിസി രാജ്യങ്ങളില്‍ പുതിയ ബ്രാന്‍ഡിനായി ആറ് ഷോറൂമുകളാണ് ആരംഭിച്ചത്. യുഎഇയില്‍ ഡല്‍മ മാള്‍, അജ്മാന് സിറ്റി സെന്റര്‍, ബഹ്റൈനില്‍ ബഹ്റൈന്‍ സിറ്റി സെന്റര്‍, ബാബ് അല്‍ ബഹ്റൈന്‍, സൗദി അറേബ്യയില്‍ ദമാമിലെ നഖീല്‍ മാള്‍, ഒമാനില്‍ മുത്ത്രാസൂഖ് എന്നിവിടങ്ങളിലാണ് ‘മോജൗഹരാതി ബൈ മലബാര്‍’ ഷോറൂമുകള്‍ ആരംഭിച്ചിട്ടുള്ളത്.
അബുദാബിയിലെ ഡല്‍മ മാളില്‍ ആരംഭിച്ച മോജൗഹരാതി ബൈ മലബാറിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.പി. അബ്ദുള്‍ സലാം , മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ സി. മായിന്‍കുട്ടി, ഡയറക്ടര്‍ അബ്ദുള്‍ മജീദ്, ഫിനാന്‍സ് ആന്‍ഡ് അഡ്മിന് ഡയറക്ടര്‍ സി.എം.സി. അമീര്‍, മാനുഫാക്ചറിംഗ് ഹെഡ് എ.കെ. ഫൈസല്‍, അറബിക് വാല്യൂ ചെയിന്‍ ബിസിനസ് ഹെഡ് ഷെരീഫ് ഹസ്സനിന്, മറ്റ് സീനിയര്‍ മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.