ന്യൂയോർക്ക്: ഇ​​താ​​ദ്യ​​മാ​​യി ബി​​റ്റ്കോ​​യി​​ന്‍റെ മൂ​​ല്യം ഒ​​രു ല​​ക്ഷം ഡോ​​ള​​ർ പി​​ന്നി​​ട്ടു. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി ട്രം​​പ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​ന് ശേ​​ഷം മാ​​ത്രം നാ​​ലാ​​ഴ്ച​​ക്കി​​ടെ ബി​​റ്റ്കോ​​യി​​ന്‍റെ മൂ​​ല്യ​​ത്തി​​ൽ 45 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ട്രം​​പി​​ന്‍റെ വി​​ജ​​യം ക്രി​​പ്റ്റോ​​ക​​റ​​ൻ​​സി വി​​പ​​ണി​​യി​​ൽ ആ​​ത്മ​​വി​​ശ്വാ​​സം ഉ​​യ​​ർ​​ത്തി​​യ​​താ​​ണ് മൂ​​ല്യ​​വ​​ർ​​ധ​​ന​​വി​​ന് പി​​ന്നി​​ൽ.

വി​​വി​​ധ ക്രി​​പ്റ്റോ ക​​റ​​ൻ​​സി​​ക​​ൾ​​ക്ക് അ​​നു​​കൂ​​ല​​മാ​​യ അ​​ന്ത​​രീ​​ക്ഷം ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം സൃ​​ഷ്ടി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യും കൂ​​ടാ​​തെ ഡി​​ജി​​റ്റ​​ൽ ആ​​സ്തി​​ക​​ൾ​​ക്ക് അ​​ദ്ദേ​​ഹം ന​​ൽ​​കു​​ന്ന പി​​ന്തു​​ണ​​യും ബി​​റ്റ്കോ​​യി​​ന്‍റെ കു​​തി​​പ്പി​​നു കാ​​ര​​ണ​​മാ​​യി. ട്രം​​പി​​ന്‍റെ വി​​ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ക്രി​​പ്റ്റോ​​ക​​റ​​ൻ​​സി​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​രും യു​​എ​​സ് കോ​​ണ്‍​ഗ്ര​​സി​​ൽ എ​​ത്തി​​യ​​ത് ബി​​റ്റ്കോ​​യി​​ന്‍റെ കു​​തി​​പ്പി​​നി​​ട​​യാ​​ക്കി.

യു​​എ​​സ് സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ്ചേ​​ഞ്ച് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് ഗാ​​രി ഗ്ലെ​​ൻ​​സ​​ർ ജ​​നു​​വ​​രി 20ന് ​​ട്രം​​പ് സ്ഥാ​​ന​​മേ​​ൽ​​ക്കു​​ന്ന അ​​ന്ന് ത​​ന്നെ രാ​​ജി​​വ​​യ്ക്കു​​ന്ന​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഗ്ലെ​​ൻ​​സ​​റി​​നു പ​​ക​​രം ആ ​​സ്ഥാ​​ന​​ത്തേ​​ക്ക് അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ പോ​​ൾ അ​​റ്റ്കി​​ൻ​​സി​​നെ​​യാ​​ണ് ട്രം​​പ് നോ​​മി​​നേ​​റ്റ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.


സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ്ചേ​​ഞ്ച് ക​​മ്മീ​​ഷ​​ണ​​റു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന അ​​റ്റ്കി​​ൻ​​സ് ഡി​​ജി​​റ്റ​​ൽ ആ​​സ്തി​​ക​​ൾ​​ക്കു പി​​ന്തു​​ണ ന​​ൽ​​കു​​ന്ന വ്യ​​ക്തി​​യാ​​ണ്. ഇ​​ത് ക്രി​​പ്റ്റോ​​ക​​റ​​ൻ​​സി​​യി​​ൽ അ​​നു​​കൂ​​ല ന​​യ​​ങ്ങ​​ളും പ​​രി​​ഷ്കാ​​ര​​ങ്ങ​​ളു​​മു​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്നു.

ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ഫിഷ്യ​​ൻ​​സി വ​​കു​​പ്പി​​ലേ​​ക്ക് നി​​യു​​ക്ത പ്ര​​സി​​ഡ​​ന്‍റ് നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത ടെ​​സ്‌ല ​​സി​​ഇ​​ഒ​​യും ബി​​ല്യ​​ണ​​റു​​മാ​​യ ഇ​​ലോ​​ണ്‍ മ​​സ്ക് ക്രി​​പ്റ്റോ​​ക​​റ​​ൻ​​സി​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്നു​​ണ്ട്.

ഇ​​ടി​​എ​​ഫ്(​​എ​​ക്സ്ചേ​​ഞ്ച് ട്രേ​​ഡ​​ഡ് ഫ​​ണ്ട്)​​വ​​ഴി​​യു​​ള്ള നി​​ക്ഷേ​​പ​​ത്തി​​ൽ കാ​​ര്യ​​മാ​​യ വ​​ർ​​ധ​​ന​​വു​​ണ്ടാ​​യ​​തും മൂ​​ല്യ​​വ​​ർ​​ധ​​നയ്ക്കു കാ​​ര​​ണ​​മാ​​യി.