കെഎസ്എഫ്ഇ ഓഹരി മൂലധനം ഇരട്ടിയാക്കി ഉയർത്തി
Thursday, December 5, 2024 11:09 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയുടെ അടച്ചുതീർത്ത ഓഹരി മൂലധനം 200 കോടി രൂപയാക്കി ഉയർത്തി.
നിലവിൽ 100 കോടി രൂപയായിരുന്നു. അംഗീകൃത ഓഹരി മുലധനം 100 കോടിയിൽ നിന്ന് 250 കോടി രൂപയായി ഉയർത്തിക്കൊണ്ടാണ് അടച്ചുതീർത്ത ഓഹരി മൂലധനവും വർധിപ്പിച്ചത്.
സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിനുസഹായകമാകുന്ന നിലയിൽ മൂലധന പര്യാപ്തത ഉറപ്പാക്കാൻ തീരുമാനം സഹായകമാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.