മുത്തൂറ്റ് മൈക്രോഫിന്‍: ആസ്തി 12,518 കോടിയിൽ
Friday, November 8, 2024 12:32 AM IST
കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 15.2 ശതമാനം വര്‍ധിച്ച് 12,518 കോടി രൂപയിലെത്തി.
ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വര്‍ധിച്ച് 667 കോടി രൂപയിൽ എത്തിയതായും നടപ്പ് സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദ കണക്കുകള്‍ വ്യക്തമാക്കുന്നു. അറ്റ പലിശ വരുമാനം 57 അടിസ്ഥാന പോയിന്റുകള്‍ വര്‍ധിച്ച് 13.36 ശതമാനത്തിലുമെത്തി.