രൂപ സർവകാല റിക്കാർഡ് ഇടിവിൽ
Thursday, November 7, 2024 12:20 AM IST
മുംബൈ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് വരുമെന്ന് ഉറപ്പായതോടെ ഇന്ത്യൻ ഓഹരിവിപണി കുതിച്ചെങ്കിലും രൂപയുടെ മൂല്യം സർവകാല റിക്കാർഡ് താഴ്ചയിൽ. ഡോളറിനെതിരേ രൂപയുടെ മൂല്യം പത്ത് പൈസ കുറഞ്ഞ് 84.30 ആയി.
വ്യാപാരത്തിന്റെ തുടക്കത്തിൽ 84.23 രൂപയിലേക്കാണ് മൂല്യം താഴ്ന്നത്. വ്യാപരത്തിനിടെ ഉയർന്ന നിരക്കായ 84.15ലും കുറഞ്ഞ നിരക്കായ 84.31ലുമെത്തിയിരുന്നു. ഡോളർ സൂചിക ഇന്നലെ 104.80 ലേക്കു കയറിയ സാഹചര്യത്തിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.