മുംബൈ: ക​ന്പ കോ​ള ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ മു​കേ​ഷ് അം​ബാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് അ​ടു​ത്ത വ്യ​വ​സാ​യ​ത്തി​ലും ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​വു​മാ​യെ​ത്തു​ന്നു.

ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​യി​ക്കൊ​ണ്ട് കോ​ള പാ​നീ​യ​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ചു വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന റി​ല​യ​ൻ​സ് ക​ണ്‍സ്യൂ​മ​ർ പ്രോ​ഡ​ക്‌ട്സ്, സ്നാ​ക്സ് വി​പ​ണി​യി​ൽ പു​തി​യ ല​ക്ഷ്യ​വുമാ​യെ​ത്തു​ക​യാ​ണ്.

വി​ത​ര​ണ​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും വി​പ​ണിവി​ഹി​തം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ചി​പ്സ്, നം​കീ​ൻ, ബി​സ്ക​റ്റ് ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​പാ​ര മാ​ർ​ജി​നു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്നു.

ചി​പ്സി​ലും സ്നാ​ക്സ് വി​പ​ണി​യി​ലും ക​ന്പ​നി​ക്ക് അ​ല​ൻ ബ്യൂ​ഗി​ൾ​സ്, സ്നാ​ക്‌ടാ​ക് ബ്രാ​ൻ​ഡു​ക​ൾ ഉ​ണ്ട്, ബി​സ്ക​റ്റ് ബ്രാ​ൻ​ഡി​ന് ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് എ​ന്നാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ത​ര​ണ​ക്കാ​ർ​ക്ക് 8 ശ​ത​മാ​നം മാ​ർ​ജി​ൻ, ര​ണ്ട് ശ​ത​മാ​നം പെ​ർ​ഫോ​മ​ൻ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​ൻ​സെ​ന്‍റീ​വു​ക​ളും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

വി​ത​ര​ണ​ക്കാ​ർ​ക്ക് മ​റ്റ് ബ്രാ​ൻ​ഡു​ക​ൾ 6 മു​ത​ൽ 6.5 ശ​ത​മാ​നം മാ​ർ​ജി​നാ​ണ് ന​ൽ​കു​ന്ന​ത്. മ​റ്റ് ക​ന്പ​നി​ക​ൾ 8 മു​ത​ൽ 15 ശ​ത​മാ​നം വ​രെ മാ​ർ​ജി​ൻ ന​ൽ​കു​ന്പോ​ൾ അം​ബാ​നി​യു​ടെ ക​ന്പ​നി ചി​ല്ല​റ വ്യാ​പാ​രി​ക​ൾ​ക്ക് 20 ശ​ത​മാ​നം മാ​ർ​ജി​ൻ ന​ൽ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

പെ​പ്സി​കോ​യും ബ്രി​ട്ടാ​നി​യ​യും ഹ​ൽ​ദി​റാ​മും മ​റ്റ് പ്രാ​ദേ​ശി​ക ബ്രാ​ൻ​ഡു​ക​ളും രാ​ജ്യ​ത്തെ ല​ഘു​ഭ​ക്ഷ​ണ വി​പ​ണി​യി​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. 2023-ൽ ​ഇ​ന്ത്യ​യു​ടെ ല​ഘു​ഭ​ക്ഷ​ണ വി​പ​ണി​യു​ടെ മൂ​ല്യം 42,694.9 കോ​ടി രൂ​പ​യാ​യി​രു​ന്നു, ഇ​ത് 2032-ഓ​ടെ 95000 കോ​ടി രൂ​പ​കടക്കുമെന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​തി​വ​ർ​ഷം ഒ​ന്പ​ത് ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.


റി​ല​യ​ൻ​സ് ക​ണ്‍സ്യൂ​മ​ർ 2022ലാ​ണ് എ​ഫ്എം​സി​ജി (ഫാ​സ്റ്റ് മൂ​വിം​ഗ് ക​ണ്‍സ്യൂ​മ​ർ ഗു​ഡ്സ്) വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ, അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ ജ​ന​റ​ൽ മി​ൽ​സി​ന്‍റെ ബ്രാ​ൻ​ഡാ​യ അ​ല​ൻ​സ് ബ്യൂ​ഗി​ൾ​സ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

റി​ല​യ​ൻ​സ് ക​ണ്‍സ്യൂ​മ​ർ പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡ് (ആ​ർ​സി​പി​എ​ൽ) എ​ഫ്എം​സി​ജി വി​ഭാ​ഗ​വും റി​ല​യ​ൻ​സ് റീ​ട്ടെ​യി​ൽ വെ​ഞ്ച്വേ​ഴ്സ് ലി​മി​റ്റ​ഡി​ന്‍റെ (ആ​ർ​ആ​ർ​വി​എ​ൽ) പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​പ​സ്ഥാ​പ​ന​വും എ​ഫ്എം​സി​ജി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ശീ​ത​ള​പാ​നീ​യ വി​പ​ണി​യി​ൽ റി​ല​യ​ൻ​സ് ത​ങ്ങ​ളു​ടെ ബ്രാ​ൻ​ഡാ​യ ക​ന്പ കോ​ള ഉ​ത്്പ​ന്ന​ങ്ങ​ൾ മ​റ്റ് ക​ന്പ​നി​ക​ളെ അ​പേ​ക്ഷി​ച്ച് വി​ല കു​റ​ച്ചാ​ണ് വി​ൽ​ക്കു​ന്ന​ത്. ഇ​തോ​ടെ വി​പ​ണി​യി​ൽ കൊ​ക്ക​കോ​ള​യും പെ​പ്സി​കോ​യും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ക​യാ​ണ്.