ക​ലി​ഫോ​ർ​ണി​യ: സാ​ന്പ​ത്തി​ക​മാ​യി സു​പ്ര​ധാ​ന​മാ​യൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് മെ​റ്റ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ്. ആ​സ്തി 200 ബി​ല്യ​ണ്‍ ഡോ​ള​ർ ക​ട​ന്ന​തോ​ടെ ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ സ​ന്പ​ന്ന​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​ക്ക​ർ​ബ​ർ​ഗ്.

ബ്ലൂം​ബെ​ർ​ഗി​ന്‍റെ ശ​ത​കോ​ടീ​ശ്വ​ര​ൻ സൂ​ചി​ക പ്ര​കാ​രം ആ​മ​സോ​ണ്‍ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ്, ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്ക്, എ​ൽ​വി​എം​എ​ച്ച് ചെ​യ​ർ​മാ​ൻ ബെ​ർ​ണാ​ഡ് അ​ർ​നോ​ൾ​ട്ട് എ​ന്നി​വ​രാ​ണ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന് മു​ന്നി​ലു​ള്ള മ​റ്റു സ​ന്പ​ന്ന​ർ. സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ ആ​സ്തി ഇ​പ്പോ​ൾ 201 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്. ഇ​തോ​ടെ സ​ന്പ​ന്ന​രു​ടെ എ​ലൈ​റ്റ് ക്ല​ബ്ബി​ൽ ക​യ​റി​യി​രി​ക്കു​ക​യാ​ണ് സ​ക്ക​ർ​ബ​ർ​ഗ്.


മെ​റ്റ​യി​ലെ സ​ന്പാ​ദ്യ​മാ​ണ് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ സ​ന്പ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും. 13 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് (ഏ​ക​ദേ​ശം 345.5 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ൾ) സ​ക്ക​ർ​ബ​ർ​ഗി​ന് സ്വ​ന്ത​മാ​യു​ള്ള​ത്. ഈ ​വ​ർ​ഷം മാ​ത്രം, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ത്ത് 73.4 ബി​ല്യ​ണ്‍ ഡോ​ള​ർ ആ​ണ് വ​ർ​ധി​ച്ച​ത്.

കാ​ര​ണം, 2024 ജ​നു​വ​രി മു​ത​ൽ, മെ​റ്റ​യു​ടെ ഓ​ഹ​രി​ക​ൾ ഏ​ക​ദേ​ശം 60 ശ​ത​മാ​നം ഉ​യ​ർ​ന്നു, ഒ​രു ഷെ​യ​റി​ന് 560 ഡോ​ള​റി​ല​ധി​കം എ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.