വിദേശ രാജ്യങ്ങളിലെ ഡോക്ടർമാർക്ക് പരിശീലനം; സൺറൈസ് ആശുപത്രി കരാർ ഒപ്പിട്ടു
Sunday, September 29, 2024 5:36 PM IST
കൊച്ചി : എത്യോപ്യ, ശ്രീലങ്ക, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടർമാരുടെ പരിശീലനത്തിനായി സൺറൈസ് ആശുപത്രി കരാർ ഒപ്പിട്ടു. കരാറിന്റെ ഭാഗമായി സൺറൈസിലെ വിദഗ്ധ ഡോക്ടർമാർ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും ഡോക്ടർമാർക്ക് പരിശീലനം നൽകുകയും ചെയ്യും.
ഈ രാജ്യങ്ങളിലെ ഡോക്ടർമാർക്കും സൺറൈസ് ആശുപത്രി സന്ദർശിക്കാനും സർജറികൾ നിരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. ആരോഗ്യ പരിപാലന രംഗത്തും പരിശീലന രംഗത്തും കഴിഞ്ഞ 20 വർഷങ്ങളായി സൺറൈസ് ആശുപത്രി പുലർത്തിയിരുന്ന മികവിനുള്ള നേട്ടമാണ് ഈ അംഗീകാരമെന്ന് സൺറൈസ് ആശുപത്രി സിഇഒ സുരേഷ് കുമാർ തമ്പി പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി സൺറൈസ് ആശുപത്രി ചെയർമാനും ലാപ്രോസ്കോപ്പിക് സർജനുമായ ഡോ. ഹാഫിസ് റഹ്മാനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിആദരിച്ചു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനെവനാണു ചടങ്ങിൽ ഡോ. ഹഫീസ് റഹ്മാന് ആദരവ് നൽകിയത്.
സൺറൈസ് ആശുപത്രി മാനേജിംഗ് ഡയറക്ടർ പറവീൻ ഹഫീസ് പങ്കെടുത്ത ചടങ്ങിൽ മറ്റു ഹോസ്പിറ്റൽ അധികൃതരും സംബന്ധിച്ചു.