2000 സൂപ്പർ കപ്പാസിറ്ററുകളാണ് പ്രതിദിന ഉത്പാദന ശേഷി. ഇതോടെ കെസിസിഎൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉത്പാദകരിലൊന്നായി മാറി. പുതിയ സാങ്കേതികവിദ്യയുടെ വികസനത്തിന് കെൽട്രോൺ പ്രധാന കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനങ്ങളായ ഐഎസ്ആർഒ, സിഎംഇടി, എൻഎംആർഎൽ എന്നിവയുമായി വർഷങ്ങളായി സഹകരിച്ചു വരികയാണ്. ഐഎസ്ആർഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും എംഡി പറഞ്ഞു.
കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും അന്ന് തുടക്കം കുറിക്കും. പത്രസമ്മേളനത്തിൽ എം. പ്രകാശൻ, ടി.എസ്. അനിൽ, എം. അഭിഷേക് എന്നിവരും പങ്കെടുത്തു.