വയനാട്: 50 വീടുകൾ നിര്‍മിച്ചു നല്‍കുമെന്ന് ശോഭ ഗ്രൂപ്പ്
Saturday, August 3, 2024 11:31 PM IST
കൊച്ചി: ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ വയനാട്ടില്‍ 10 കോടി രൂപ ചെലവഴിച്ച് 50 വീടുകൾ നിര്‍മിച്ചുനല്‍കുമെന്ന് ശോഭ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പി.എന്‍.സി. മേനോന് അറിയിച്ചു.
ദുരിതബാധിതര്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. ഭവനനിര്‍മാണവും ധനസഹായവും ശ്രീകുടുംബ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാകും നടക്കുക.