നോർക്ക-കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോണ്‍ ക്യാന്പ് തിരുവനന്തപുരത്ത്
Friday, August 2, 2024 1:50 AM IST
തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ഈ മാസം ഒന്പതിനു തിരുവനന്തപുരത്ത് പ്രവാസി ബിസിനസ് ലോണ്‍ ക്യാന്പ് സംഘടിപ്പിക്കും.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് അഥവാ എൻഡിപിആർഇഎം പദ്ധതി പ്രകാരമാണ് ക്യാന്പ്.
താത്പര്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.
രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്കു സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.
പാസ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്നു രൂപീകരിച്ച കന്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.