വയനാട് ജനതയ്ക്ക് പിന്തുണയുമായി വി
Friday, August 2, 2024 1:50 AM IST
കൊച്ചി: പ്രകൃതി ദുരന്തത്തെത്തുടര്‍ന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി കേരളത്തിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി. ഇതിന്റെ ഭാഗമായി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നത് തുടരുന്നതിനും വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുമായി ഏഴു ദിവസത്തേക്ക് പ്രതിദിനം 1 ജിബി മൊബൈല്‍ ഡാറ്റ സൗജന്യമായി വി ലഭ്യമാക്കി.
അധിക ഡാറ്റ ഓട്ടോമാറ്റിക്കായി ക്രെഡിറ്റാകും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ പേമെന്റിന്റെ അവസാന തീയതി പത്തു ദിവസത്തേക്ക് നീട്ടിയിട്ടുമുണ്ട്.
വയനാട്ടില്‍ ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമഗ്രികള്‍ ശേഖരിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ കേരളത്തിലെ എല്ലാ വി സ്റ്റോറുകളിലും ലഭ്യമാക്കി. ഏതൊരാള്‍ക്കും അവരുടെ അടുത്തുള്ള വി സ്റ്റോറില്‍ ദുരിതാശ്വാസ സാമഗ്രികള്‍ സംഭാവന ചെയ്യാം.