തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​റ്റ ജ​​​ലാ​​​റ്റി​​​ൻ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ്ര​​​വീ​​​ണ്‍ വെ​​​ങ്ക​​​ട​​​ര​​​മ​​​ണ​​​നെ നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ലെ ക​​​ന്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ജീ​​​വ് കെ. ​​​മേ​​​നോ​​​ൻ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

കോ​​​ല​​​ഞ്ചേ​​​രി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സി​​​ന്തൈ​​​റ്റി​​​ന്‍റെ സ്പൈ​​​സ് ഡി​​​വി​​​ഷ​​​ൻ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന പ്ര​​​വീ​​​ണ്‍ കോ​​​സ്റ്റ് അ​​​ക്കൗ​​​ണ്ട​​​ന്‍റും ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ ഓ​​​ഫ് ബി​​​സി​​​ന​​​സി​​​ലെ പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​ണ്. ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ലി​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള ക​​​ന്പ​​​നി​​​യാ​​​ണ് നി​​​റ്റ ജെ​​​ലാ​​​റ്റി​​​ൻ.