കൊ​​​ച്ചി: കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ളം ത​​​ളി​​​ക്ക​​​ൽ പോ​​​ലു​​​ള്ള ജോ​​​ലി​​​ക​​​ൾ​​​ക്ക് ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ്ര​​​തി​​​മാ​​​സം 50,000 - 60,000 രൂ​​​പ വ​​​രെ ലാ​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ഡ്രോ​​​ൺ നി​​​ർ​​​മാ​​​ണ സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ മാ​​​രു​​​ത് ഡ്രോ​​​ൺ​​​സ്.

ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​ർ ഡ്രോ​​​ൺ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് കൃ​​​ത്യ​​​ത​​​യോ​​​ടെ മ​​​രു​​​ന്നു​​​ക​​​ൾ ത​​​ളി​​​ക്കു​​​ന്ന​​​തി​​​നും വെ​​​ള്ള​​​വും വ​​​ള​​​പ്ര​​​യോ​​​ഗ​​​വും 70 ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കാ​​​നും വി​​​ള​​​വ് 30 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് മാ​​​രു​​​ത് ഡ്രോ​​​ൺ​​​സ് സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പ്രേം ​​​കു​​​മാ​​​ർ വി​​​സ്‌​​​ലാ​​​വ​​​ത് പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ കൃ​​​ഷിവി​​​ജ്ഞാ​​​ന കേ​​​ന്ദ്രം (കെ​​​വി​​​കെ), പ്രാ​​​ദേ​​​ശി​​​ക ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ, ക​​​ർ​​​ഷ​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളും ഡ്രോ​​​ൺ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ സ​​​ജീ​​​വ​​​മാ​​​യി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഇ​​​പ്പോ​​​ഴും പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. കാ​​​ർ​​​ഷി​​​ക​​മേ​​​ഖ​​​ല​​​യി​​​ൽ ശ്ര​​​ദ്ധ​​​യൂ​​​ന്നി കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​രു​​​തി ഡ്രോ​​​ൺ​​​സ് 500 ഡ്രോ​​​ൺ സം​​​രം​​​ഭ​​​ക​​​രെ സൃ​​​ഷ്‌​​ടി​​​ക്കും. ​


ചെ​​​റു​​​തും ഇ​​​ട​​​ത്ത​​​ര​​​വു​​​മാ​​​യ ഡ്രോ​​​ണു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ന്‍റെ (ഡി​​​ജി​​​സി​​​എ) അ​​​നു​​​മ​​​തി​​​യോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ഡീ​​​ല​​​ർ ശൃം​​​ഖ​​​ല വി​​​പു​​​ലീ​​​ക​​​രി​​​ക്കും. ഡ്രോ​​​ൺ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ന​​​ൽ​​​കു​​​മെ​​​ന്നും പ്രേം ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.