തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ക്ക് കേ​​​സു​​​ക​​​ളി​​​ൽ 50,000 രൂ​​​പ വ​​​രെ​​​യു​​​ള്ള വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ൾ​​​ക്ക് 250 രൂ​​​പ​​​യു​​​ടെ കോ​​​ർ​​​ട്ട് ഫീ ​​​സ്റ്റാ​​​ന്പ് ഒ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​ന​​​കാ​​​ര്യ ബി​​​ല്ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​കു​​​തി മാ​​​റ്റ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ഴാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

50,000 മു​​​ത​​​ൽ ര​​​ണ്ടു ല​​​ക്ഷം വ​​​രെ 500 രൂ​​​പ​​​യും ര​​​ണ്ടു ല​​​ക്ഷം മു​​​ത​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ 750ഉം ​​​അ​​​ഞ്ചു ല​​​ക്ഷം മു​​​ത​​​ൽ 10 ല​​​ക്ഷം രൂ​​​പ വ​​​രെ 1,000 വും 10 ​​​ല​​​ക്ഷം മു​​​ത​​​ൽ 20 ല​​​ക്ഷം രൂ​​​പ വ​​​രെ 2,000 രൂ​​​പ​​​യും കോ​​​ർ​​​ട്ട് ഫീ​​​സ് ഒ​​​ടു​​​ക്ക​​​ണം. കൂ​​​ടാ​​​തെ 20 ല​​​ക്ഷം മു​​​ത​​​ൽ 50 ല​​​ക്ഷം രൂ​​​പ വ​​​രെ 5,000 രൂ​​​പ​​​യും, 50 ല​​​ക്ഷ​​​ത്തി​​​ന് മു​​​ക​​​ളി​​​ൽ പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യു​​​മാ​​​ണ് കോ​​​ർ​​​ട്ട് ഫീ​​​സ്.


മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​കു​​​തി​​​ക​​​ളി​​​ലും ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​ലി​​​യ ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ൾ​​​ക്ക് ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന ത്രൈ​​​മാ​​​സ റോ​​​ഡ് നി​​​കു​​​തി നി​​​ര​​​ക്കു​​​ക​​​ളി​​​ൽ സീ​​​റ്റ് ഒ​​​ന്നി​​​ന് 2,250 രൂ​​​പ ആ​​​യി​​​രു​​​ന്ന നി​​​കു​​​തി 1,500 ആ​​​യി കു​​​റ​​​ച്ചു.

പു​​​ഷ് ബാ​​​ക്ക് സീ​​​റ്റ് ഒ​​​ന്നി​​​ന് 2,000 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ചു. നി​​​ല​​​വി​​​ൽ 3,000 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. സ്ലീ​​​പ്പ​​​ർ ബെ​​​ർ​​​ത്ത് ഒ​​​ന്നി​​​ന് 4,000 രൂ​​​പ​​​യി​​​ൽനി​​​ന്ന് 3,000 രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ച​​​താ​​​യും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​ച്ചു.