കൊ​​​ച്ചി: കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റി​​​ന്‍റെ 25-ാമ​​​തു വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​ള്ള ലീ​​​ഡേ​​​ഴ്‌​​​സ് സ​​​മ്മി​​​റ്റി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു തു​​​ട​​​ക്കം.

സ​​​മ്പൂ​​​ര്‍​ണ സാ​​​മ്പ​​​ത്തി​​​കസാ​​​ക്ഷ​​​ര​​​ത ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സെ​​​മി​​​നാ​​​റു​​​ക​​​ളും ക്യാ​​​മ്പു​​​ക​​​ളും മ​​​റ്റു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​പ​​​രി​​​പാ​​​ടി​​​യാ​​​ണു സ​​​മ്മി​​​റ്റി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ല്‍ കോ​​​ട്ട​​​യം വ​​​രെ സോ​​​ണി​​​ലു​​​ള്ള പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ 1,000 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സ​​​മ്പൂ​​​ര്‍​ണ സാ​​​ക്ഷ​​​ര​​​ത കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നു കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ചെ​​​യ​​​ര്‍​മാ​​​ന്‍ ടി.​​​പി. ശ്രീ​​​നി​​​വാ​​​സ​​​ന്‍ ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്ക​​വെ പ​​​റ​​​ഞ്ഞു.


സി​​​ഇ​​​ഒ മ​​​നോ​​​ജ് ര​​​വി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ബി​​​ജി ഷി​​​ബു, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷി​​​ബു തെ​​​ക്കും​​​പു​​​റം, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​സി.​​​ജോ​​​ര്‍​ജ് കു​​​ട്ടി, സോ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ പി. ​​​രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.