കലൂര്‍ സ്വദേശി അനില്‍കുമാര്‍ മേനോന്, ഡിടിഡിസി കൊറിയര്‍ ഏജന്‍സിക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ഉള്‍പ്പെടെ കൊറിയര്‍ ഏജന്‍സി പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നു കോടതി നിര്‍ദേശം നല്കി.
ഉപഭോക്താവിനു വായിക്കാന്‍ കഴിയുന്ന വിധത്തില്‍ വ്യക്തമായി നിബന്ധനകള്‍ അച്ചടിക്കാന്‍ കൊറിയര്‍ കമ്പനിക്ക് നിര്‍ദേശവും നല്കി.