പ്രകൃതിദത്ത റബറുത്പാദനം കഴിഞ്ഞ സാമ്പത്തിക (2023-24) വർഷത്തിൽ 2.1 ശതമാനം വര്‍ധിച്ച് 8,57,000 ടണ്ണിലെത്തി. 2022-23ല്‍ 8,39,000 ടണ്‍ ആയിരുന്നു ഉത്പാദനം. റബറിന്റെ ആഭ്യന്തര ഉപയോഗത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷത്തെ ഉപയോഗം 14,16,000 ടണ്ണായിരുന്നു. 2022-23ല്‍ 13,50,000 ടണ്‍ റബര്‍ രാജ്യത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. റബറുപയോഗത്തില് 4.9 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2024-25ല്‍ റബറുത്പാദനം 8,75,000 ടണ്ണും ഉപയോഗം 14,25,000 ടണ്ണും ആയിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് റബര്‍ ബോര്‍ഡ് വ്യക്തമാക്കി.