റബര്‍ വില 205 കടക്കുന്നു
Friday, June 21, 2024 11:55 PM IST
കോട്ടയം: റബര്‍ വിലയില്‍ വീണ്ടും ഉണര്‍വ്. ഇന്നലെ 206 രൂപയ്ക്ക് ടയര്‍ കമ്പനികള്‍ വ്യാപാരികളില്‍നിന്ന് ഷീറ്റ് വാങ്ങി. വ്യാപാരികള്‍ 204 രൂപയ്ക്ക് മേല്‍ത്തരം ഷീറ്റ് കര്‍ഷകരില്‍നിന്ന് വാങ്ങാന്‍ തയാറായി. റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് 204, ഗ്രേഡ് അഞ്ചിന് 200 നിരക്കിലേക്ക് ഉയര്‍ന്നു.
ഇന്നു മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഉത്പാദനം നന്നേ കുറയുന്ന സാഹചര്യത്തില്‍ വില ഇനിയും മെച്ചെടാനാണ് സാധ്യത. വിദേശത്തുനിന്നും വ്യവസായികള്‍ക്ക് റബര്‍ എത്തിക്കുന്നതില്‍ കാലതാമസം വരുന്നതും അനുകൂലമായി. കണ്ടെയ്നറുകള്‍ക്ക് ക്ഷാമം വന്നതിനാല്‍ ഒരു മാസമായി കപ്പലുകളില്‍ കാര്യമായി ചരക്ക് എത്തുന്നില്ല.