മഴക്കാല വാഹന പരിരക്ഷയുമായി ടാറ്റ എഐജി
Thursday, June 20, 2024 11:40 PM IST
തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഇൻഷ്വറൻസ് സ്ഥാപനമായ ടാറ്റ എഐജി മഴക്കാലത്ത് വാഹനങ്ങൾക്കു പ്രത്യേക പരിരക്ഷ പ്രദാനം ചെയ്യാൻ സമഗ്രമായ മോട്ടോർ ഇൻഷ്വറൻസ് സേവനങ്ങൾ അവതരിപ്പിക്കുന്നു.
വർധിപ്പിച്ച പരിരക്ഷ ലഭ്യമാക്കിയും മഴക്കാല വെല്ലുവിളികൾ നേരിടാനാവുന്ന വിധത്തിൽ പ്രത്യേകം തയാറാക്കിയ പരിരക്ഷകൾ അവതരിപ്പിച്ചുമാണ് ടാറ്റ എഐജി മോട്ടോർ ഇൻഷ്വറൻസ് വാഹനങ്ങൾക്ക് മഴക്കാല സംരക്ഷണമൊരുക്കുന്നത്.
മഴയും മറ്റു പ്രകൃതി ദുരന്തങ്ങളും മൂലം വെള്ളം ഇറങ്ങി കാറിന്റെ എൻജിനു നാശമുണ്ടാകുന്നതിൽ നിന്നുള്ള പരിരക്ഷ ലഭിക്കുന്ന എൻജിൻ സെക്യൂർ, നോ ക്ലെയിം ബോണസ് നഷ്ടപ്പെടാതെ തന്നെ ഗ്ലാസ്, ഫൈബർ, പ്ലാസ്റ്റിക്, റബർ പാർട്സുകൾ എന്നിവയ്ക്കുള്ള അറ്റകുറ്റപ്പണി സാധ്യമാക്കുന്ന പരിരക്ഷ, പാർട്സുകൾക്ക് ഡിപ്രീസിയേഷൻ കുറയ്ക്കാതെ പൂർണ പരിരക്ഷ നൽകുന്ന ഡിപ്രീസിയേഷൻ റീ ഇംബേഴ്സ്മെന്റ് കവർ തുടങ്ങിയവ മണ്‍സൂണ്‍ കാല അപകട സാധ്യതകൾക്കെതിരേയുള്ള സമഗ്ര പരിരക്ഷയിൽ ഉൾപ്പെടുന്നു.
വൈദ്യുത വാഹനങ്ങൾക്കായി സ്വയം ചൂടാകൽ, ആർകിംഗ്, ഷോർട്ട് സർക്യൂട്ടിംഗ്, വെള്ളം കയറൽ തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്ന ഇലക്ട്രിക് സർജ് സെക്യൂർ ലഭ്യമാണ്.
നോ ക്ലെയിം ബോണസ് നഷ്ടമാകാതെ തന്നെ, പുതുക്കൽ പ്രീമിയത്തിന് 50 ശതമാനം വരെ ഇളവോടെ ഒരു തവണ ക്ലെയിം ലഭിക്കുന്ന എൻസിബി പ്രൊട്ടക്ഷൻ കവർ, കാർ ബ്രേക് ഡൗണ്‍ ആയാൽ സൗജന്യ ടോവിംഗ്, റിപയർ സേവനങ്ങൾക്കൊപ്പം റോഡ് സൈഡ് അസിസ്റ്റൻസും ലഭിക്കുന്ന ടോവിംഗ് ആൻഡ് ഓണ്‍ റോഡ് റിപ്പയർ കവർ എന്നിവയും ഈ സമഗ്ര പരിരക്ഷയിൽ ഉൾപ്പെടുന്നു. 99 ശതമാനം ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ ആണ് ടാറ്റ എഐജി മോട്ടോർ ഇൻഷ്വറൻസിനുള്ളത്.