ഒല ഐപിഒയ്ക്ക് അനുമതി
ഒല ഐപിഒയ്ക്ക് അനുമതി
Thursday, June 20, 2024 11:40 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ല​‌​ക‌്ട്രി​​​ക് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഒ​​​ല ഇ​​​ല​​‌​ക‌്ട്രി​​​ക്കി​​​ന്‍റെ ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യ്ക്കു സെ​​​ബി​​​യു​​​ടെ അ​​​നു​​​മ​​​തി.

ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ​​​യും ഓ​​​ഫ​​​ർ ഫോ​​​ർ സെ​​​യി​​​ലി​​​ലൂ​​​ടെ​​​യും 7250 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ ല​​​ക്ഷ്യം. ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ മാ​​​ത്രം 5500 കോ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് സെ​​​ബി​​​യി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ ഫ​​​യ​​​ലിം​​​ഗി​​​ൽ പ​​​റ​​​യു​​​ന്നു.

2023 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ​​​യു​​​ള്ള ഫ​​​ണ്ട് സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് ക​​​ന്പ​​​നി സെ​​​ബി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.