ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി പോലുള്ള എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ, ഡാറ്റാ സെന്ററുകളിൽ ഉപയോഗിക്കുന്ന എഐ ചിപ്പുകളുടെ വിപണിയുടെ 80 ശതമാനവും നിർമിക്കുന്നത് എൻവിഡിയയാണ്. 1993ൽ ആരംഭിച്ച എൻവിഡിയ, കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിലൂടെയാണു വിപണിയിലേക്കു ചുവടുവയ്ക്കുന്നത്. നിർമിതബുദ്ധി വിപ്ലവത്തിനു മുന്‍പുതന്നെ മെഷീൻ ലേണിംഗിന് ഉതകുന്ന ചിപ്പുകൾ നിർമിക്കാൻ കഴിഞ്ഞതു കന്പനിക്കു നേട്ടമായി.
ക്രോർപതി! 1999ൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തതു മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ എൻവിഡിയ ഓഹരികൾക്ക് 5,91,078 ശതമാനം മുന്നേറ്റമുണ്ടായി. 1999ൽ ഒരു ഓഹരിക്ക് വെറും 12 ഡോളർ മാത്രമുണ്ടായിരുന്ന കാലത്ത്, 10,000 രൂപയ്ക്ക് 19 എൻവിഡിയ ഓഹരികൾ ലഭിക്കുമായിരുന്നു. 2000ൽ ഓഹരി വിഭജിച്ചതോടെ ഒരു ഓഹരിയുള്ളയാളുടെ കൈവശം 480 എൻവിഡിയ ഓഹരികളെത്തി; 19 ഓഹരിയുള്ളയാൾക്ക് 9120 ഓഹരികൾ സ്വന്തം. അത്രയും ഓഹരികളുടെ ഇന്നത്തെ മൂല്യം 10.3 കോടി രൂപ വരും.