ആമസോണ്‍ സന്നദ്ധ സേവന മാസാചരണത്തിൽ റിക്കാര്‍ഡ്
Sunday, June 16, 2024 12:54 AM IST
കൊച്ചി: ആമസോണ്‍ ഇന്ത്യ മേയ് മാസത്തിൽ നടത്തിയ സന്നദ്ധസേവന മാസാചരണത്തിൽ റിക്കാര്‍ഡ് പങ്കാളിത്തമുണ്ടായെന്ന് അധികൃതർ. കോര്‍പറേറ്റ് ജീവനക്കാരും ഇന്ത്യയിലെ അസോസിയേറ്റുകളും ഉള്‍പ്പെടെ 1.1 ലക്ഷം പേരാണ് ഇത്തവണ പങ്കാളികളായത്.
വാര്‍ഷികാടിസ്ഥാനത്തില്‍ 100 ശതമാനം വര്‍ധനയാണിതെന്ന് അധികൃതർ അറിയിച്ചു. വനിതാ ശക്തീകരണം, സുസ്ഥിരത, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.