എയര്‍ ഇന്ത്യ എക്സ്പ്രസിൽ ഫെയര്‍ ലോക്ക് സേവനം
Thursday, June 13, 2024 11:47 PM IST
കൊച്ചി: വിമാനയാത്രാ ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ ബുക്കിംഗ് നടത്തി ഉറപ്പാക്കാനുള്ള സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിൽ ഫെയര്‍ ലോക്ക് സേവനം തുടങ്ങി.
ബുക്കിംഗ് നടത്തി ഏഴു ദിവസത്തേക്ക് നിരക്ക് മാറ്റമില്ലാതെ തുടരും. യാത്രാതീയതി അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന ടിക്കറ്റ് നിരക്ക് വർധനവിൽനിന്നു യാത്രക്കാർക്ക് സംരക്ഷണം നൽകുന്നതാണ് ഈ സേവനം.
ടിക്കറ്റ് ലോക്ക് ഫീ ആയി ആഭ്യന്തര ടിക്കറ്റിന് 250 രൂപയും അന്താരാഷ്ട്ര ടിക്കറ്റിന്് 500 രൂപയുമാണ് ഫീസ്. www.airindiaex press.com എന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ലഭിക്കും.