ഫിലിം സിജിഐക്ക് പുരസ്കാരം
Thursday, June 13, 2024 11:47 PM IST
കൊച്ചി: പ്രമുഖ വിഷ്വല്‍ എഫക്ട്സ് ആന്‍ഡ് ആനിമേഷന്‍ സ്റ്റുഡിയോ ആയ ഫിലിം സിജിഐയ്ക്ക് വാം 2024ന്റെ സ്റ്റുഡിയോ ഓഫ് ദ ഇയര്‍ പുരസ്കാരം അടക്കം നാല് പ്രധാന പുരസ്കാരങ്ങള്‍ ലഭിച്ചു.
ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫ്ക്ട്സ് മേഖലയിലെ മികവിനു നല്‍കുന്നതാണ് വാം 2024 അവാര്‍ഡുകള്‍. മുംബൈയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ജൂബിലി, ക്വാല, സേക്രഡ് ഗെയിംസ് സീസണ് 2, കാലാപാനി, ദ ആര്‍ച്ചീസ് തുടങ്ങിയ സിനിമകളുടെ ആനിമേഷനും വിഎഫ്എക്സും നിര്‍വഹിച്ചത് ഫിലിം സിജിഐ ആയിരുന്നു.