സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരേ ജിയോജിത്
Wednesday, June 12, 2024 12:19 AM IST
കൊച്ചി: ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഐപിഒ മുതലായ നിക്ഷേപങ്ങളില്‍നിന്നു വന്‍ നേട്ടം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്നവര്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ജിയോജിത്, ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡ് (ജിഎഫ്എസ്എല്‍) എന്നീ പേരുകളും ലോഗോയും ദുരുപയോഗം ചെയ്യുന്നതിനെതിരേ അധികൃതർക്കു കന്പനി പരാതി നൽകി.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജിയോജിത് വ്യക്തമാക്കി. പൊതുജനങ്ങളും നിക്ഷേപകരും ഇത്തരം തട്ടിപ്പുകാരില്‍ നിന്ന് അകലം പാലിക്കണമെന്നും ജിയോജിത് പത്രക്കുറിപ്പില്‍ അറിയിച്ചു.