എന്‍എക്സ്ടി വേവിന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അംഗീകാരം
Wednesday, June 12, 2024 12:19 AM IST
കൊച്ചി: ഐടി കമ്പനികളില്‍ ജോലി നേടുന്നതിന് യുവാക്കള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവും പരിശീലനവും നല്‍കിയതിലെ മികവു കണക്കിലെടുത്ത് മുൻനിര ഐടി സോഫ്റ്റ്വേര്‍ വിദ്യാഭ്യാസ സ്ഥാപനമായ എന്‍എക്സ്ടി വേവിന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ടെ്ക്നോളജി പാര്‍ട്ണര്‍ 2024 അംഗീകാരം.
കമ്പനി പരിശീലനം നല്‍കിയിട്ടുള്ളവരില്‍ മലയാളികൾ ഉൾപ്പെടെ രാജ്യത്തെയും വിദേശങ്ങളിലെയും 1700ലധികം കന്പനികളിലെ ഐടി ജീവനക്കാരുണ്ടെന്ന് സിഇഒ രാഹുല്‍ അറ്റുലൂരി പറഞ്ഞു.
രാജ്യത്തെ മറ്റ് 12 സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പമാണ് കമ്പനി ഈ അംഗീകാരം നേടിയത്. ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഐഐഐടി ഹൈദരാബാദ് എന്നിവിവടങ്ങളിലെ പൂര്‍വവിദ്യാര്‍ഥികൾ ചേർന്ന് തുടക്കമിട്ട എന്‍എക്സ്ടി വേവ് രാജ്യത്തെ ഏറ്റവും മുന്‍നിര തൊഴില്‍ സാധ്യതാ പ്ലാറ്റ്ഫോമാണ്.