കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മാവൂര്‍ റോഡിലും പാളയത്തുമുള്ള ഷോറൂമുകള്‍ കൂടുതല്‍ സ്റ്റോക്കും സെലക്ഷനുമായി കോഴിക്കോട് അരയിടത്തുപാലത്തെ നാലുനില കെട്ടിടത്തിലേക്കു മാറ്റി. പുതിയ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30നു ബോചെയും സിനിമാതാരം മഡോണ സെബാസ്റ്റ്യനും ചേര്‍ന്നു നിര്‍വഹിക്കും.
ഉദ്ഘാടനം പ്രമാണിച്ച് 30 വരെ വിവാഹാവശ്യത്തിന് 25 പവനു മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ഏവര്‍ക്കും ബോചെ നേരിട്ട് ഒരു ലക്ഷം രൂപ സമ്മാനം നല്‍കും. കൂടാതെ ഒരു പവന് വരെയുള്ള സ്വര്‍ണാഭരണങ്ങള്‍ക്കു പണിക്കൂലിയും ഇളവ് നല്‍കും. കൂടുതല്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സ്പെഷല്‍ ഡിസ്കൗണ്ട് ലഭിക്കും.
ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം മേയർ ബീന ഫിലിപ്പ്, ഡയമണ്ട് ആദ്യ വില്പന എം.കെ. രാഘവന് എംപി, ഗോള്‍ഡ് ആദ്യ വില്പന അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ എന്നിവര്‍ നിര്‍വഹിക്കും. കെ.ടി. സുഷാജ് (വാര്‍ഡ് കൗണ്‍സിലര്‍, കോഴിക്കോട് കോര്പറേഷന്), അര്ജുന് സേട്ട് മമത (പ്രസിഡന്റ്, എകെജിഎസ്എംഎ), അഷ്റഫ് മൂത്തേടത്ത് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), സി.പി. അനില്‍ (ജിഎം മാര്‍ക്കറ്റിംഗ്, ബോബി ഗ്രൂപ്പ്), എം.ജം. ജോജി (പിആര്‍ഒ, ബോബി ഗ്രൂപ്പ്) എന്നിവർ പ്രസംഗിക്കും.
ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കും. ഉദ്ഘാടനദിവസം ഷോറൂമിലെത്തുന്നവരില്നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഉയരുന്ന സ്വര്ണവിലയില്നിന്നു സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. അഞ്ചു ശതമാനം അഡ്വാന്‍സ് നല്കി ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാം.
ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നു നറുക്കെടുപ്പിലൂടെ ദിവസേന ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് റിംഗും സ്വര്‍ണനാണയങ്ങളും സമ്മാനം. പാളയം, മാവൂര്‍ റോഡ് ഷോറൂമുകളിലെ പാര്‍ക്കിംഗ് അസൗകര്യത്തിനു പരിഹാരമായി അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യവും അരയിടത്തുപാലം ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. അരയിടത്തുപാലത്ത് ഗോകുലം ഗലേറിയ മാളിന് എതിര്‍വശത്തായാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.