വിയറ്റ്ജെറ്റ്: 50% കിഴിവ്
Friday, May 17, 2024 11:41 PM IST
കൊച്ചി: വിയറ്റ്നാം വിമാനയാത്രയ്ക്ക് 20 മുതല്‍ 27 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു നിരക്കില്‍ വിയറ്റ്ജെറ്റ് 50 ശതമാനം ഇളവു പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളിലേക്ക് ഇളവുകളോടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ബിസിനസ്, സ്കൈബോസ്, ഡീലക്സ്, എക്കോ ക്ലാസുകളിൽ ഇളവു ലഭിക്കും. രാജ്യാന്തര ആഡംബര ബ്രാൻഡുകളുടെ നികുതി അടയ്ക്കേണ്ടതില്ലാത്ത സാധനങ്ങള്‍ക്ക് 25 വരെ ചരക്കുഗതാഗത നിരക്കിലും 50 ശതമാനം ഇളവ് ലഭിക്കും. www.vietjetair. comലോ വിയറ്റ്ജെറ്റ് എയര്‍ മൊബൈല്‍ ആപ്പിലോ ടിക്കറ്റുകൾ ലഭിക്കും.