കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പ​​വ​​ന് 52,800
കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പ​​വ​​ന്  52,800
Wednesday, April 10, 2024 12:39 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ റി​​ക്കാ​​ര്‍ഡ് കു​​തി​​പ്പ്. ഇ​​ന്ന​​ലെ ര​​ണ്ടു ത​​വ​​ണ​​യാ​​യി പ​​വ​​ന് 280 രൂ​​പ​​യു​​ടെ വ​​ര്‍ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യ​​ത്. രാ​​വി​​ലെ വി​​ല ഇ​​തു​​വ​​രെ​​യു​​ള്ള​​തി​​ല്‍ വ​​ച്ച് ഏ​​റ്റ​​വും വ​​ലി​​യ ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു.

ഗ്രാ​​മി​​ന് പ​​ത്തു രൂ​​പ​​യും പ​​വ​​ന് 80 രൂ​​പ​​യും വ​​ര്‍ധി​​ച്ച് ഗ്രാ​​മി​​ന് 6,575 രൂ​​പ​​യും പ​​വ​​ന് 52,600 രൂ​​പ​​യും എ​​ത്തി. ഉ​​ച്ച​​യ്ക്കു​​ശേ​​ഷം ഗ്രാ​​മി​​ന് 25 രൂ​​പ​​യും പ​​വ​​ന് 200 രൂ​​പ​​യും വ​​ര്‍ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 6,600 രൂ​​പ​​യും പ​​വ​​ന് 52,800 രൂ​​പ​​യു​​മാ​​യി.

ഇ​​ന്ന​​ലെ രാ​​വി​​ലെ സ്വ​​ര്‍ണ​​വി​​ല നി​​ശ്ച​​യി​​ക്കു​​മ്പോ​​ള്‍ അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല 2343 ഡോ​​ള​​റാ​​യി​​രു​​ന്നു. ഉ​​ച്ച​​യ്ക്കു​​ശേ​​ഷം ഡോ​​ള​​ര്‍ നി​​ര​​ക്ക് 2354 ഡോ​​ള​​റി​​ലേ​​ക്ക് എ​​ത്തി. അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല 2400 ഡോ​​ള​​റി​​ലേ​​ക്ക് എ​​ത്തു​​മെ​​ന്നു​​ള്ള സൂ​​ച​​ന​​ക​​ളാ​​ണ് വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. സ്വ​​ര്‍ണ​​വി​​ല​​യ്‌​​ക്കൊ​​പ്പം വെ​​ള്ളി​​യു​​ടെ വി​​ല​​യും വ​​ര്‍ധി​​ക്കു​​ന്നു​​ണ്ട്.

പ്ര​​തി​​ദി​​ന സ്വ​​ര്‍ണ​​വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​ത് ഓ​​രോ സം​​സ്ഥാ​​ന​​ത്തെ​​യും സ്വ​​ര്‍ണ വ്യാ​​പാ​​രി​​ക​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​ണ്. ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ക​​മ്മി​​റ്റി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള പ്ര​​സി​​ഡ​​ന്‍റ് ഡോ.​​ബി.​​ഗോ​​വി​​ന്ദ​​ന്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ന്‍, ട്ര​​ഷ​​റ​​ര്‍ അ​​ഡ്വ. എ​​സ്. അ​​ബ്ദു​​ല്‍ നാ​​സ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ മൂ​​ന്നം​​ഗ ക​​മ്മി​​റ്റി​​യാ​​ണ് കേ​​ര​​ള​​ത്തി​​ല്‍ സ്വ​​ര്‍ണ​​വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.