മാ​ര്‍​ച്ചി​ല്‍ മി​ല്‍​മ പാ​ലി​ന് 10 രൂ​പ അ​ധി​ക​വി​ല
മാ​ര്‍​ച്ചി​ല്‍ മി​ല്‍​മ പാ​ലി​ന് 10 രൂ​പ അ​ധി​ക​വി​ല
Thursday, February 29, 2024 12:33 AM IST
കൊ​​​ച്ചി: മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ സം​​​ഘ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സം​​​ഭ​​​രി​​​ക്കു​​​ന്ന ഓ​​​രോ ലി​​​റ്റ​​​ര്‍ പാ​​​ലി​​​നും പ്രോ​​​ത്സാ​​​ഹ​​​ന വി​​​ല​​​യാ​​​യി 10 രൂ​​​പ വീ​​​തം അ​​​ധി​​​കം ന​​​ല്‍​കു​​​മെന്ന്‌ ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​ടി. ജ​​​യ​​​ന്‍ അ​​​റി​​​യി​​​ച്ചു. മാ​​​ര്‍​ച്ച് ഒ​​​ന്നു മു​​​ത​​​ല്‍ 31 വ​​​രെ​​​യാ​​​ണ് അ​​​ധി​​​ക​​​വി​​​ല ന​​​ല്‍​കു​​​ക.

ക്ഷീ​​​ര സ​​​ഹ​​​ക​​​ര​​​ണമേ​​​ഖ​​​ല​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ഒ​​​രു മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ ന​​​ല്‍​കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ പ്രോ​​​ത്സാ​​​ഹ​​​ന അ​​​ധി​​​ക​വി​​​ല​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ​അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ 1000ത്തി​​​ല​​​ധി​​​കം പ്രാ​​​ഥ​​​മി​​​ക ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ള്‍​ക്കും ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​മാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക. അ​​​ധി​​​ക​​​വി​​​ല​​​യി​​​ല്‍ ആ​​​റു രൂ​​​പ ക​​​ര്‍​ഷ​​​ക​​​നും നാ​​​ലു രൂ​​​പ സം​​​ഘ​​ത്തി​​​നും ല​​​ഭി​​​ക്കും.


സം​​​ഘ​​​ത്തി​​​നു​​​ള്ള നാ​​​ലു രൂ​​​പ​​​യി​​​ല്‍നി​​​ന്ന് ഒ​​​രു രൂ​​​പ മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നി​​​ൽ സം​​​ഘ​​​ത്തി​​​ന്‍റെ ഷെ​​​യ​​​റാ​​​യി വ​​​ക​​​യി​​​രു​​​ത്തും. മൂ​​​ന്നു ല​​​ക്ഷം ലി​​​റ്റ​​​ര്‍ പാ​​​ലാ​​​ണ് പ്ര​​​തി​​​ദി​​​നം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ പ്രാ​​​ഥ​​​മി​​​ക സം​​​ഘ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സം​​​ഭ​​​രി​​​ക്കു​​​ന്ന​​​ത്. ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ സം​​​ഭ​​​രി​​​ക്കു​​​ന്ന ഓ​​​രോ ലി​​​റ്റ​​​ര്‍ പാ​​​ലി​​​നും ഏ​​​ഴു രൂ​​​പ അ​​​ധി​​​കം ന​​​ല്‍​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.