തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ നി​​​ര​​​വ​​​ധി ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽനി​​​ന്നു ക്വ​​​ലാ​​​ലം​​​പുരി​​​ലേ​​​ക്കും ബാ​​​ങ്കോ​​​ക്കി​​​ലേ​​​ക്കും മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും പൂ​​​ജ്യം രൂ​​​പ ബേ​​​സ് ഫെ​​​യ​​​ർ സീ​​​റ്റു​​​ക​​​ളു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ബി​​​ഗ് സെ​​​യി​​​ൽ കാ​​​ന്പ​​​യി​​​ൻ എ​​​യ​​​ർ​​​ഏ​​​ഷ്യ ആ​​​രം​​​ഭി​​​ച്ചു.

ഈ ​​​ഓ​​​ഫ​​​ർ യാ​​​ത്രി​​​ക​​​ർ​​​ക്ക് എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ടാ​​​ക്സും ഫീ​​​സു​​​ക​​​ളും മാ​​​ത്രം അ​​​ട​​​ച്ചു കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം, ജ​​​യ്പുർ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നും തു​​​ട​​​ങ്ങു​​​ന്ന എ​​​യ​​​ർ ഏ​​​ഷ്യ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഈ ​​​ഓ​​​ഫ​​​റുള്ള​​​ത്.


ക്വ​​​ലാ​​​ലം​​​പുർ, ബാ​​​ങ്കോ​​​ക്ക്, ല​​​ങ്കാ​​​വി, ബാ​​​ലി തു​​​ട​​​ങ്ങി​​​യ സ​​​ഞ്ചാ​​​ര​​​പ്രി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഈ ​​​ഓ​​​ഫ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് യാ​​​ത്ര ചെ​​​യ്യാം. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് 22 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 130ല​​​ധി​​​കം എ​​​യ​​​ർ​​​ഏ​​​ഷ്യ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​ണ​​​ക്റ്റിം​​​ഗ് ഹ​​​ബ്ബാ​​​യി ക്വാ​​​ലാ​​​ലം​​​പൂ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​മാ​​​കും. ഈ ​​​കാ​​​ന്പ​​​യി​​​ൻ വ​​​ഴി ബു​​​ക്ക് ചെ​​​യ്യു​​​ന്ന സീ​​​റ്റു​​​ക​​​ൾ 2024 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 2025 ജൂ​​​ണ്‍ 18 വ​​​രെ യാ​​​ത്ര​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം.