അ​ധി​ക പാ​ൽ​വി​ല​യും കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി​യും ല​ഭ്യ​മാ​ക്കും: മി​ൽ​മ യൂ​ണി​യ​ൻ
അ​ധി​ക പാ​ൽ​വി​ല​യും കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി​യും ല​ഭ്യ​മാ​ക്കും: മി​ൽ​മ യൂ​ണി​യ​ൻ
Wednesday, February 21, 2024 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി അ​​​ധി​​​ക പാ​​​ൽ​​​വി​​​ല​​​യും കാ​​​ലി​​​ത്തീ​​​റ്റ സ​​​ബ്സി​​​ഡി​​​യും പ്ര​​​ഖ്യാ​​​പി​​​ച്ച് മി​​​ൽ​​​മ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ൻ (ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു).

ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ ലി​​​റ്റ​​​റൊ​​​ന്നി​​​ന് അ​​​ഞ്ച് രൂ​​​പ വീ​​​തം അ​​​ധി​​​ക പാ​​​ൽ​​​വി​​​ല ന​​​ൽ​​​കു​​​ന്ന​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ൻ ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ണി വി​​​ശ്വ​​​നാ​​​ഥ് അ​​​റി​​​യി​​​ച്ചു.

3.50 രൂ​​​പ ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് അ​​​ധി​​​ക പാ​​​ൽ​​​വി​​​ല​​​യാ​​​യി ന​​​ൽ​​​കും. 1.50 രൂ​​​പ മേ​​​ഖ​​​ല യൂ​​​ണി​​​യ​​​നി​​​ൽ സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ധി​​​ക ഓ​​​ഹ​​​രി​​നി​​​ക്ഷേ​​​പ​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കും.

ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന 3.50 രൂ​​​പ​​​യി​​​ൽ മൂ​​​ന്നു രൂ​​​പ​​​യാ​​​ണ് ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ക. അ​​​ൻ​​​പ​​​ത് പൈ​​​സ സം​​​ഘ​​​ങ്ങ​​​ളു​​​ടെ കൈ​​​കാ​​​ര്യ ചെ​​​ല​​​വി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം.


ഇ​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ക്ഷീ​​​ര സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന ശ​​​രാ​​​ശ​​​രി പാ​​​ൽ​​​വി​​​ല ലി​​​റ്റ​​​റൊ​​​ന്നി​​​നു 49.81 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ക്കും. ഈ ​​​മാ​​​സ​​​വും ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു അ​​​ധി​​​ക പാ​​​ൽ വി​​​ല​​​യാ​​​യി ലി​​​റ്റ​​​റൊ​​​ന്നി​​​ന് 3.50 ന​​​ല്കി​​​യി​​​രു​​​ന്നു.

ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന ഓ​​​രോ ചാ​​​ക്ക് മി​​​ൽ​​​മ കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കും 100 രൂ​​​പ സ​​​ബ്സി​​​ഡി​​​ അ​​​നു​​​വ​​​ദി​​​ക്കും. ക​​​ർ​​​ഷ​​​ക​​​രു​​​ടെ പാ​​​ല​​​ള​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​ട്ടാ​​​ണ് കാ​​​ലി​​​ത്തീ​​​റ്റ സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം 3.75 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക ചെ​​​ല​​​വ് മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന് ഇ​​​തി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.