മി​ക​ച്ച​നി​ല​വാ​ര​ത്തി​ൽ സൂചികകൾ
മി​ക​ച്ച​നി​ല​വാ​ര​ത്തി​ൽ സൂചികകൾ
Saturday, May 27, 2023 1:04 AM IST
മും​ബൈ: ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച​നി​ല​വാ​ര​ത്തി​ൽ ഓ​ഹ​രി സൂ​ചി​ക​ക​ൾ. 629.07 പോ​യി​ന്‍റ് (1.02%) മു​ന്നേ​റ്റ​ത്തോ​ടെ സെ​ൻ​സെ​ക്സ് 62,501.69ലും ​നി​ഫ്റ്റി 178.20 പോ​യി​ന്‍റ് (0.97%) നേ​ട്ട​വു​മാ​യി 18,499.35ലും ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു.

പ്ര​മു​ഖ ഏ​ഷ്യ​ൻ ഓ​ഹ​രി​ക​ളി​ലു​ണ്ടാ​യ കുതിപ്പ് ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ളി​ലും പ്ര​തി​ഫ​ലി​ച്ചു. ഓ​ഹ​രി​ക​ളി​ലേ​ക്കു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ രൂ​പ​യും നേ​ട്ട​മു​ണ്ടാ​ക്കി. 0.20 ശ​ത​മാ​നം മികവോടെ ഡോ​ള​റി​നെ​തി​രെ 82.58ലേ​ക്ക് രൂ​പ ക​യ​റി.


2.33 ല​ക്ഷം കോ​ടി രൂ​പ വ​ർ​ധ​ന​വോ​ടെ ബി​എ​സ്ഇ​യു​ടെ നി​ക്ഷേ​പ​ക​മൂ​ല്യം 288.67 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, സ​ണ്‍​ഫാ​ർ​മ, വി​പ്രോ, തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ട​മാ​ണു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.