ഹ​യാ​ത്ത് റീ​ജ​ൻ​സി ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
ഹ​യാ​ത്ത് റീ​ജ​ൻ​സി ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 24, 2022 10:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലു​​​ലു ഗ്രൂ​​​പ്പും ഹ​​​യാ​​​ത്തും ചേ​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ആ​​​രം​​​ഭി​​​ച്ച ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി ഹോ​​​ട്ട​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​തോ​​​ടെ ന​​​ഗ​​​ര​​​ഹൃ​​​ദ​​​യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി മാ​​​റി.

നാ​​​ടി​​​ന്‍റെ നി​​​ക്ഷേ​​​പ സൗ​​​ഹൃ​​​ദ രീ​​​തി​​​ക​​​ൾ​​​ക്ക് ഉ​​​ത്തേ​​​ജ​​​നം പ​​​ക​​​രു​​​ന്ന ചു​​​വ​​​ടു​​​വ​​​യ്പാ​​​ണി​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന കു​​​റ​​​വു​​​ക​​​ളി​​​ലൊ​​​ന്ന് ഇ​​​തോ​​​ടെ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നും വി​​​നോ​​​ദ സ​​​ഞ്ചാ​​​ര​​​മേ​​​ഖ​​​ല ത​​​ഴ​​​ച്ചുവ​​​ള​​​രു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ഹ​​​യാ​​​ത്തി​​​ന്‍റെ വ​​​ര​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. യൂ​​​സ​​​ഫ​​​ലി​​​യു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദ​​​മാ​​​ണ് വ്യ​​​ത്യ​​​സ്ത ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും ഒ​​​ത്തു​​​ചേ​​​രാ​​​നു​​​ള്ള അ​​​വ​​​സ​​​രം പ​​​ല​​​പ്പോ​​​ഴും ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നും മു​​​ന്നോ​​​ട്ടു​​​ള്ള പോ​​​ക്കി​​​നും ഇ​​​ത്ത​​​രം പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്ന് അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.
കോ​​​ഴി​​​ക്കോ​​​ട് 500 കോ​​​ടി നി​​​ക്ഷേ​​​പ​​​ത്തി​​​ൽ ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി സ്വാ​​​ഗ​​​ത​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ലു​​​ലു ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. അ​​​ഷ്റ​​​ഫ് അ​​​ലി, സി​​​ഇ​​​ഒ സൈ​​​ഫി രൂ​​​പാ​​​വാ​​​ല, സി​​​ഇ​​​ഒ വി.​​​ഐ.​​​സ​​​ലിം , ലു​​​ലു ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. സ​​​ലിം, ലു​​​ലു ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ അ​​​ദീ​​​ബ് അ​​​ഹ​​​മ്മ​​​ദ്, ലു​​​ലു ഗ്രൂ​​​പ്പ് ഇ​​​ന്ത്യ സി​​​ഇ​​​ഒ എം.​​​എ.​​​നി​​​ഷാ​​​ദ് , ലു​​​ലു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​യ് ഷ​​​ഡാ​​​ന​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​രും സം​​​ബ​​​ന്ധി​​​ച്ചു.

600 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പ​​​ത്തി​​​ലാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.