ഇലോൺ മസ്കിനു വീണ്ടും മനംമാറ്റം: ട്വിറ്റർ പറഞ്ഞ തുകയ്ക്കുതന്നെ വാങ്ങും
ഇലോൺ മസ്കിനു വീണ്ടും മനംമാറ്റം: ട്വിറ്റർ പറഞ്ഞ തുകയ്ക്കുതന്നെ വാങ്ങും
Thursday, October 6, 2022 1:19 AM IST
വാ​ഷിം​ഗ്ട​ണ്‍: മൈ​ക്രോ ബ്ലോ​ഗിം​ഗ് ആ​പ്പാ​യ ട്വി​റ്റ​ര്‍ വാ​ങ്ങു​ന്ന​തി​ല്‍ ശ​ത​കോ​ടീ​ശ്വ​ര​നും ടെ​സ്‌​ല സി ​ഇ ഒ​യു​മാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​ന് വീ​ണ്ടും മ​നം​മാ​റ്റം. ട്വി​റ്റ​ര്‍ വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​യ മ​സ്‌​ക് 54.20 ഡോ​ള​റി​ന് ത​ന്നെ ട്വി​റ്റ​ര്‍ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു.

ട്വി​റ്റ​റി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് ഇ​ലോ​ണ്‍ മ​സ്‌​ക് ഈ ​നി​ര്‍ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ആ​ളു​ക​ളെ ഉ​ദ്ധ​രി​ച്ച് ബ്ലൂം​ബെ​ര്‍ഗാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. മ​സ്‌​കി​ല്‍ നി​ന്ന് ക​ത്ത് ല​ഭി​ച്ച​താ​യി ട്വി​റ്റ​ര്‍ എ​എ​ഫ്പി​യോ​ട് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ട്വി​റ്റ​റി​ന് ഇ​ലോ​ണ്‍ മ​സ്‌​ക് ന​ല്‍കി​യ ക​ത്തി​ല്‍ ത​നി​ക്കെ​തി​രാ​യ കേ​സി​ലെ ന​ട​പ​ടി നി​ര്‍ത്തി​വെ​ക്ക​ണം എ​ന്ന വ്യ​വ​സ്ഥ​യും ഉ​ണ്ട് എ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ടെ യ​ഥാ​ര്‍ത്ഥ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച ത​ര്‍ക്ക​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഇ​ലോ​ണ്‍ മ​സ്‌​ക് നേ​ര​ത്തെ ട്വി​റ്റ​ര്‍ വാ​ങ്ങാ​നു​ള്ള ക​രാ​റി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​യ​ത് . ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ആ​ണ് ട്വി​റ്റ​ര്‍ ഏ​റ്റെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ഇ​ലോ​ണ്‍ മാ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്. ത​ര്‍ക്ക​ത്തി​ന് പി​ന്നാ​ലെ ജൂ​ലൈ 8നാ​യി​രു​ന്നു ഇ​ലോ​ണ്‍ മ​സ്‌​ക് ക​രാ​റി​ല്‍ നി​ന്ന് പി​ന്മാ​റി​യ​ത്. ട്വി​റ്റ​ര്‍ കാ​ണി​ച്ച ക​ണ​ക്കു​ക​ളി​ല്‍ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ഇ​ലോ​ണ്‍ മ​സ്‌​കി​ന്റെ ആ​രോ​പ​ണം.

ട്വി​റ്റ​റി​ലെ ബോ​ട്ട് അ​ക്കൗ​ണ്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് ഇ​ലോ​ണ്‍ മ​സ്‌​ക് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ക​രാ​റി​ലും ബോ​ട്ട് അ​ക്കൗ​ണ്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ന​ല്‍ക​ണ​മെ​ന്ന വ്യ​വ​സ്ഥ നി​ല​വി​ലു​ണ്ട്. ഇ​ത് ക​മ്പ​നി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഇ​ലോ​ണ്‍ മ​സ്‌​കി ന്‍റെ വാ​ദം.


അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ് ട്വി​റ്റ​റി​ന്‍റെ​യും ഇ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ​യും അ​ഭി​ഭാ​ഷ​ക​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ല​ഭ്യ​മാ​യി​ല്ല എ​ന്നാ​ണ് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​സ്‌​കി​ന്‍റെ മ​നം​മാ​റ്റ വാ​ര്‍ത്ത​ക​ള്‍ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ട്വി​റ്റ​റി​ന്‍റെ ഷെ​യ​ര്‍ മൂ​ല്യം ഉ​യ​ര്‍ന്നു.

ട്വി​റ്റ​റി​നെ കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക്കു​ക, ട്വീ​റ്റു​ക​ളി​ലെ അ​ക്ഷ​ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടു​ക, അ​ല്‍ഗ​രി​തം മാ​റ്റു​ക, കൂ​ടു​ത​ല്‍ ആ​ശ​യ​പ്ര​ക​ട​ന​ത്തി​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും അ​വ​സ​രം ന​ല്‍കു​ക എ​ന്നി​വ​യെ​ല്ലാം ട്വി​റ്റ​റി​ല്‍ താ​ന്‍ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​യി നേ​ര​ത്തെ മ​സ്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ട്വി​റ്റ​റി​ല്‍ സ​ജീ​വ​മാ​യ ശ​ത​കോ​ടീ​ശ്വ​ര​നാ​യ ബി​സി​ന​സു​കാ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​ലോ​ണ്‍ മ​സ്‌​ക്. 80 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ര്‍സാ​ണ് ട്വി​റ്റ​റി​ല്‍ അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. 2009 മു​ത​ല്‍ ട്വി​റ്റ​റി​ല്‍ സ്ഥി​ര സാ​ന്നി​ധ്യ​മാ​യ ഇ​ലോ​ണ്‍ മ​സ്‌​ക്, ത​ന്‍റെ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ക്ക് ട്വി​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.