റിപ്പോ നിരക്കുയർത്തി; വായ്പകൾക്കു ചെലവേറും
റിപ്പോ നിരക്കുയർത്തി; വായ്പകൾക്കു ചെലവേറും
Saturday, October 1, 2022 1:14 AM IST
മും​ബൈ: തു​ട​ര്‍ച്ച​യാ​യി നാ​ലാം ത​വ​ണ​യും റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ര്‍ബി​ഐ) റി​പ്പോ നി​ര​ക്ക് 50 ബേ​സി​സ് പോ​യി​ന്‍റ് (ബി​പി​എ​സ്) ഉ​യ​ര്‍ത്തി 5.9 ശ​ത​മാ​ന​മാ​ക്കി.

ബാ​ങ്കു​ക​ള്‍ക്ക് ആ​ർ​ബി​ഐ ഹ്ര​സ്വ​കാ​ല വാ​യ്പ ന​ല്‍കു​ന്ന നി​ര​ക്കാ​ണ് റിപ്പോ. ഈ ​തീ​രു​മാ​നം എ​ല്ലാ​ത്ത​രം വാ​യ്പ​ക​ളും ചെ​ല​വേ​റി​യ​താ​ക്കും. ഇ​തു​മൂ​ലം വാ​യ്പ​യെ​ടു​ത്തവർ അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന ഇ​എം​ഐ​യും വ​ര്‍ധി​ക്കും.

അ​വ​സാ​ന​മാ​യി ഓ​ഗ​സ്റ്റ് അഞ്ചിനാ​ണ് റി​പ്പോ നി​ര​ക്ക് 50 ബേ​സിസ് പോ​യി​ന്‍റ് ഉ​യ​ര്‍ത്തി​ 5.4 ശതമാനമാക്കിയത്.

അ​തേ​സ​മ​യം, നി​ക്ഷേ​പ​ക​ര്‍ക്ക് വ​രു​മാ​നവ​ർ​ധ​ന ന​ല്‍കു​ന്ന​താ​ണ് ആ​ര്‍ബി​ഐ​യു​ടെ പു​തി​യ പ്ര​ഖ്യാ​പ​നം. പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ർ​ബി​ഐ ഈ ​തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.


ആ​ര്‍ബി​ഐ​യു​ടെ ഈ ​തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രെ സാ​ര​മാ​യി ബാ​ധി​ക്കും. വാ​ഹ​നവാ​യ്പ​ക​ള്‍, വ്യ​ക്തി​ഗ​ത വാ​യ്പ​ക​ള്‍, ഭ​വ​നവാ​യ്പ​ക​ള്‍ എ​ന്നി​വ​യ്ക്ക് ഇ​തു ബാ​ധ​ക​മാ​ണ്.

പ​ണ​പ്പെ​രു​പ്പ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക വ്യ​ക്ത​മാ​ക്കിയ ആ​ര്‍ബി​ഐ ഗ​വ​ര്‍ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ്, നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു. ആ​റ് പോ​ളി​സി പാ​ന​ല്‍ അം​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചുപേ​രും നി​ര​ക്ക് 50 ബേ​സി​സ് പോ​യി​ന്‍റ് വ​ര്‍ധ​ന​യ്ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.