സി​യാ​ൽ പൊ​തു​യോ​ഗം ഇ​ന്ന്
സി​യാ​ൽ പൊ​തു​യോ​ഗം ഇ​ന്ന്
Monday, September 26, 2022 12:02 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ(​​​സി​​​യാ​​​ൽ) വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം ഇ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 11ന് ​​​വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് യോ​​​ഗം ന​​​ട​​​ക്കു​​​ക.

സി​​​യാ​​​ലി​​​ന്‍റെ ക​​​ഴി​​​ഞ്ഞ 2021-22 വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. പു​​​തി​​​യ​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സി​​​ന്‍റെ നി​​​യ​​​മ​​​നം അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സി​​​യാ​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച്‌ ച​​​ർ​​​ച്ച ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.