ടെ​ലി​കോം ബി​ൽ: ഇ​ന്‍റ​ർ​നെ​റ്റ് കോളു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ വ്യ​വ​സ്ഥ
ടെ​ലി​കോം ബി​ൽ: ഇ​ന്‍റ​ർ​നെ​റ്റ് കോളു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ വ്യ​വ​സ്ഥ
Saturday, September 24, 2022 12:47 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: പു​തി​യ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ ബി​ല്ലി​ൽ ഇ​ന്‍റ​ർ​നെ​റ്റ് കോളു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ. വി​ളി​ക്കു​ന്ന വ്യ​ക്തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും.

വാ​ർ​ത്താ​വി​നി​മ​യ​ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ബി​ല്ലി​ന്‍റെ ക​ര​ടി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ നേ​രി​ടാ​ൻ സു​പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ളാ​ണു​ള്ള​ത്. സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പും ഭീ​ഷ​ണി​യും ല​ക്ഷ്യ​മി​ട്ടു​ള്ള ഫോ​ണ്‍ കോ​ളു​ക​ൾ ത​ട​യാ​നും ക​ര​ട് ബി​ല്ലി​ൽ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്.ആ​രാ​ണ് വി​ളി​ക്കു​ന്ന​ത് എ​ന്ന​റി​യാ​ൻ ഫോ​ണ്‍ കോ​ൾ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നു ക​ര​ട് ബി​ല്ലി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.


ക്ര​മ​സ​മാ​ധാ​ന​പാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ കൃ​ത്യ​മാ​യ വ്യ​വ​സ്ഥ​യു​ണ്ടാ​കും. ക​ര​ട് ബി​ല്ലി​ൻ​മേ​ൽ ഒ​ക്ടോ​ബ​ർ 20 വ​രെ അ​ഭി​പ്രാ​യം അ​റി​യി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.