പു​തി​യ വ്യ​വ​സാ​യ ന​യം ഉ​ട​ന്‍: മ​ന്ത്രി പി. ​രാ​ജീ​വ്
പു​തി​യ വ്യ​വ​സാ​യ ന​യം  ഉ​ട​ന്‍: മ​ന്ത്രി പി. ​രാ​ജീ​വ്
Sunday, August 14, 2022 12:18 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​മി​​​തി​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള പു​​​തി​​​യ വ്യ​​​വ​​​സാ​​​യ ന​​​യം ഉ​​​ട​​​ന്‍ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. വ്യ​​​വ​​​സാ​​​യ നി​​​യ​​​മ​​​ങ്ങ​​​ളി​​​ല്‍ കാ​​​ലോ​​​ചി​​​ത​​​മാ​​​യ മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്നും ടൂ​​​റി​​​സം, ഭ​​​ക്ഷ്യ സം​​​സ്‌​​​ക​​​ര​​​ണം, ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍​സ്, ഡി​​​വൈ​​​സ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ പ്രാ​​​മു​​​ഖ്യം ന​​​ല്‍​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക്രെ​​​ഡാ​​​യ് (കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ) കേ​​​ര​​​ള സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മെ​​​യ്ഡ് ഇ​​​ന്‍ കേ​​​ര​​​ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​ക്കാ​​​യി സൂ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റ് ചെ​​​യി​​​ന്‍ തു​​​ട​​​ങ്ങു​​​മെ​​​ന്നും വ​​​ലി​​​യ വീ​​​ടു​​​ക​​​ളി​​​ല്‍ ദൈ​​​നം​​​ദി​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത സ്ഥ​​​ലം വ​​​ര്‍​ക്ക് ഫ്രം ​​​കേ​​​ര​​​ള എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള​​​ത്തി​​​ലെ​​​യും അ​​​യ​​​ല്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ക​​​സ​​​ന​​​ങ്ങ​​​ള്‍ താ​​​ര​​​ത​​​മ്യം ചെ​​​യ്തു ക്രെ​​​ഡാ​​​യ് ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍​ട്ട് മ​​​ന്ത്രി വ്യ​​​വ​​​സാ​​​യ​​​വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സു​​​മ​​​ന്‍ ബി​​​ല്ല​​​യ്ക്ക് ന​​​ല്‍​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

അ​​​യ​​​ല്‍സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യ ന​​​യ​​​ങ്ങ​​​ള്‍ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​ന് എ​​​ത്ര​​​ത്തോ​​​ളം സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യി എ​​​ന്ന് സ​​​മ​​​ഗ്ര​​​മാ​​​യി പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് ക്രെ​​​ഡാ​​​യ് കേ​​​ര​​​ള അ​​​ന​​​റോ​​​ക് ഗ്രൂ​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്ന് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത അ​​​ഞ്ചു​ വ​​​ര്‍​ഷ​​​ത്തേ​​​ക്ക് കേ​​​ര​​​ളം സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.