ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ല​ക്കി ബി​ൽ മൊ​ബൈ​ൽ ആ​പ്പ് ഉ​ദ്ഘാ​ട​നം 16ന്
ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ല​ക്കി ബി​ൽ മൊ​ബൈ​ൽ ആ​പ്പ് ഉ​ദ്ഘാ​ട​നം 16ന്
Friday, August 12, 2022 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ല​​​ക്കി ബി​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 16നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​കും.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ബി​​​ല്ലു​​​ക​​​ൾ നേ​​​രി​​​ട്ടു വ​​​കു​​​പ്പി​​​നു ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് ല​​​ക്കി ബി​​​ൽ ആ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന നി​​​കു​​​തി പൂ​​​ർ​​​ണ​​​മാ​​​യും സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​കും.

ല​​​ക്കി ബി​​​ൽ ആ​​​പ്പി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ബി​​​ല്ലു​​​ക​​​ൾ​​​ക്ക് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ പ്ര​​​തി​​​ദി​​​ന, പ്ര​​​തി​​​വാ​​​ര, പ്ര​​​തി​​​മാ​​​സ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ ബ​​​ന്പ​​​ർ സ​​​മ്മാ​​​ന​​​വും ന​​​ൽ​​​കും. പ്ര​​​തി​​​ദി​​​ന ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ കു​​​ടും​​​ബ​​​ശ്രീ ന​​​ൽ​​​കു​​​ന്ന 1000 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ഗി​​​ഫ്റ്റ് പാ​​​ക്ക​​​റ്റ് 25 പേ​​​ർ​​​ക്കും വ​​​ന​​​ശ്രീ ന​​​ൽ​​​കു​​​ന്ന 1000 രൂ​​​പ വി​​​ല വ​​​രു​​​ന്ന സ​​​മ്മാ​​​ന​​​ങ്ങ​​​ൾ 25 പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും.


പ്ര​​​തി​​​വാ​​​ര ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ കെ​​​ടി​​​ഡി​​​സി​​​യു​​​ടെ മൂ​​​ന്നു പ​​​ക​​​ൽ/ ര​​​ണ്ടു രാ​​​ത്രി വ​​​രു​​​ന്ന സൗ​​​ജ​​​ന്യ ഫാ​​​മി​​​ലി താ​​​മ​​​സ​​​സൗ​​​ക​​​ര്യം 25 പേ​​​ർ​​​ക്ക് ല​​​ഭി​​​ക്കും. പ്ര​​​തി​​​മാ​​​സ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​നം നേ​​​ടു​​​ന്ന ആ​​​ൾ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​നം ര​​​ണ്ടു ല​​​ക്ഷം വീ​​​തം അ​​​ഞ്ചു പേ​​​ർ​​​ക്കും മൂ​​​ന്നാം സ​​​മ്മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​ഞ്ചു പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും. ബ​​​ന്പ​​​ർ സ​​​മ്മാ​​​ന വി​​​ജ​​​യി​​​ക്ക് 25 ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ക്കും. പ്ര​​​തി​​​വ​​​ർ​​​ഷം അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് ല​​​ക്കി ബി​​​ല്ല് ആ​​​പ്പ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ല​​​ക്കി ബി​​​ൽ ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വെ​​​ബ്സൈ​​​റ്റാ​​​യ www.keralataxes.gov.in ൽ ​​​നി​​​ന്നും ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യാം. തു​​​ട​​​ർ​​​ന്ന് പേ​​​ര്, വി​​​ലാ​​​സം, മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ എ​​​ന്നി​​​വ ന​​​ൽ​​​കി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.