ഐ​സി​ടി അ​ക്കാ​ദ​മി​യി​ൽ നൂ​റു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്രീ​മി​യം അം​ഗ​ത്വം
Monday, August 8, 2022 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള​​​യി​​​ൽ (ഐ​​​സി​​​ടി​​​എ​​​കെ) പ്രീ​​​മി​​​യം അം​​​ഗ​​​ത്വം​​​നേ​​​ടു​​​ന്ന കോ​​​ള​​​ജു​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​ദ്യ​​​മാ​​​യി നൂ​​​റി​​​ലെ​​​ത്തി.

അം​​​ഗ​​​ത്വ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച 230 കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ് വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം, വി​​​ദ​​​ഗ്ധ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശ​​​ത​​​മാ​​​നം, സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നും നി​​​ല​​​വാ​​​ര​​​വും, മു​​​ൻ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​നം തു​​​ട​​​ങ്ങി വി​​​വി​​​ധ ഘ​​​ട​​​ക​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് അം​​​ഗ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 75 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് പ്രീ​​​മി​​​യം അം​​​ഗ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് അം​​​ഗ​​​ത്വം.


2015ൽ ​​​ആ​​​രം​​​ഭി​​​ച്ച പ്രീ​​​മി​​​യം അം​​​ഗ​​​ത്വ പ​​​രി​​​പാ​​​ടി 2020 വ​​​രെ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ്, സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക​​​നോ​​​ള​​​ജി കോ​​​ള​​​ജു​​​ക​​​ൾ, പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ൾ, ഐ​​​ടി​​​ഐ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​യും അം​​​ഗ​​​ത്വ​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.

ആ​​​യി​​​ര​​​ത്തോ​​​ളം സ്റ്റു​​​ഡ​​​ന്‍റ്സ് അം​​​ബാ​​​സി​​​ഡ​​​ർ​​​മാ​​​രും എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ൻ​​​സ്റ്റി​​​ട്യൂ​​​ഷ​​​ൻ നോ​​​ള​​​ജ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.