നിലതെറ്റി രൂപ
നിലതെറ്റി  രൂപ
Thursday, June 30, 2022 12:14 AM IST
മും​​​​ബൈ:​ രൂ​​​​പ​​​​യു​​​​ടെ മൂ​​​ല്യ​​​ത്ത​​​ക​​​ർ​​​ച്ച തു​​​​ട​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ ഒ​​​​രു ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രെ 18 പൈ​​​​സ​​​​യു​​​​ടെ ന​​​​ഷ്ട​​​​ത്തി​​​​ൽ 79.03 ൽ ​​​​ക്ലോ​​​​സ് ചെ​​​​യ്ത രൂ​​​​പ താ​​​​ഴ്ച​​​​യു​​​​ടെ പു​​​​തു​​​​റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ചു. വി​​​​ദേ​​​​ശ​​​നി​​​​ക്ഷേ​​​​പ​​​​ക​​​​ർ രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്നു പി​​​​ൻ​​​​വ​​​​ലി​​​​യു​​​​ന്ന​​​​തും ക്രൂ​​​​ഡ് വി​​​​ല​​​​യി​​​ലെ വ​​​ർ​​​ധ​​​ന​​​യു​​​മാ​​​​ണ് രൂ​​​​പ​​​​യ്ക്കു പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​കു​​​​ന്ന​​​​ത്.

ഇ​​​​ന്‍റ​​​​ർ​​​​ബാ​​​​ങ്ക് വി​​​​ദേ​​​​ശ​​​നാ​​​​ണ്യ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ 78.86ൽ ​​​​വ്യാ​​​​പാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച രൂ​​​​പ വ്യാ​​​​പാ​​​​ര​​​​വേ​​​​ള​​​​യി​​​​ൽ 79.05വ​​​​രെ താ​​​​ഴ്ന്ന ശേ​​​​ഷ​​​​മാ​​​​ണ് 79.03ൽ ​​​​ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം 78.85 ലാ​​​​യി​​​​രു​​​​ന്നു രൂ​​​​പ​​​​യു​​​​ടെ ക്ലോ​​​​സിം​​​​ഗ്.


ഈ ​​​​മാ​​​​സം ഇ​​​​തു​​​​വ​​​​രെ രൂ​​​​പ​​​​യ്ക്കു​​​​ണ്ടാ​​​​യ ന​​​​ഷ്ടം 1.97 ശ​​​​ത​​​​മാ​​​​ന​​​​വും ഈ​​​​വ​​​​ർ​​​​ഷ​​​​ത്തെ ന​​​​ഷ്ടം 6.39 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ്.

അ​​​തി​​​നി​​​ടെ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ​​​മൂ​​​​ല്യം 0.13 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് 104.64 എ​​​​ന്ന നി​​​​ല​​​​യി​​​​ലെ​​​​ത്തി. അ​​​​തേ​​​സ​​​മ​​​യം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലു ദി​​​​ന​​​​ങ്ങ​​​​ളി​​​​ലെ മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി ഇ​​​​ന്ന​​​​ലെ ന​​​​ഷ്ട​​​​ത്തി​​​​ലേ​​​​ക്കു വീ​​​​ണു.

ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 150.48 പോ​​​​യി​​​​ന്‍റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 53,026.97ലും ​​​​എ​​​​ൻ​​​​എ​​​​സ്ഇ നി​​​​ഫ്റ്റി 51.10 പോ​​​​യി​​​​ന്‍റ് താ​​​​ഴ്ന്ന് 15,799.10 ലു​​​​മാ​​​​ണ് ഇ​​​ന്ന​​​ലെ വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.