കൊച്ചി: പോയ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡുമെല്ലാം വിപണിയിലുണ്ടാക്കിയ തകര്‍ച്ച മാറ്റി ഓണം വിപണിക്ക് പുത്തനുണര്‍വ് പകരുക എന്ന ലക്ഷ്യത്തോടെ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് (കെത്രിഎ) സൗഹൃദസംഗമം സംഘടിപ്പിച്ചു.
കെത്രിഎ പ്രതിനിധികള്‍ക്കു പുറമെ പ്രമുഖ പത്ര, ദൃശ്യ, ശ്രാവ്യ, ഔട്ട്ഡോര്‍ പബ്ലിസിറ്റി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സ്ഥാപനങ്ങളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചായിരുന്നു സൗഹൃദസംഗമം.
ഉപഭോക്താക്കള്‍ക്കും വാണിജ്യ വ്യവസായ രംഗത്ത് നില്ക്കുന്ന പരസ്യദാതാക്കള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന വിധത്തില്‍ വിപണിയെ സജീവമാക്കാനാണ് തീരുമാനം. കെത്രിഎ സംസ്ഥാന പ്രസിഡന്റ് രാജു മേനോന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യരക്ഷാധികാരി ജോസഫ് ചാവറ, മുന്‍ പ്രസിഡന്റ് ജയിംസ് വളപ്പില, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂര്, ട്രഷറര്‍ ലാല്‍ജി വര്‍ഗീസ്, ജോണ്‍സ് വളപ്പില, സന്ദീപ് നായര്‍, സന്ധ്യാ രാജേന്ദ്രന്, വര്‍ഗീസ് ചാണ്ടി, വിഷ്ണു, സതീഷ് കുമാര്‍, ഡി. പോള്‍സണ്‍, അനില്‍ ദേവന്, കുര്യന് തോമസ്, അയ്യപ്പദാസ്, ഇ. മഹേഷ്, ഷൈന്‍ സക്കറിയ, കെ. ശങ്കര്‍, വിശാല്‍ വി. നായര്‍, മുഹമ്മദ് അഷ്റഫ്, ജി. പ്രകാശ്, സുനില്‍, വര്‍ഗീസ് പുളിക്കോട്ടില്‍, ടി.വി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.