രൂ​പം കെട്ട് രൂപ; ഓ​​​ഹ​​​രി​​​വി​​​പ​​​ണി ന​​​ഷ്ട​​​ത്തി​​​ൽ, ക്രൂ​​​ഡ് വി​​​ല​​​യി​​​ൽ ഇ​​​ടി​​​വ്
രൂ​പം കെട്ട് രൂപ; ഓ​​​ഹ​​​രി​​​വി​​​പ​​​ണി ന​​​ഷ്ട​​​ത്തി​​​ൽ, ക്രൂ​​​ഡ് വി​​​ല​​​യി​​​ൽ ഇ​​​ടി​​​വ്
Thursday, June 23, 2022 12:00 AM IST
മും​​​​ബൈ: ഡോ​​​​ള​​​​റു​​​​മാ​​​​യു​​​​ള്ള വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ൽ രൂ​​​​പ വ​​​​ൻ ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ൽ. ഇ​​​​ന്ന​​​​ലെ ഒ​​​​രു ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ 78.40 എ​​​​ന്ന നി​​​​ല​​​​യി​​​​ലെ​​​​ത്തി രൂ​​​​പ ഇ​​​​ടി​​​​വി​​​​ന്‍റെ പു​​​​തു​​​​റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ചു. ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ 27 പൈ​​​​സ​​​​യാ​​​​ണ് ഒ​​​​റ്റ ദി​​​​വ​​​​സം​​​​കൊ​​​​ണ്ട് രൂ​​​​പ​​​​യ്ക്ക് ന​​​​ഷ്ട​​​​മാ​​​​യ​​​​ത്.

മു​​​​ൻ​​​​ദി​​​​വ​​​​സം 78.13ലാ​​​​യി​​​​രു​​​​ന്നു രൂ​​​​പ​​​​യു​​​​ടെ ക്ലോ​​​​സിം​​​​ഗ്. വി​​​​ദേ​​​​ശി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു വ്യാ​​​​പ​​​​ക​​​​മാ​​​​യി നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തും ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​യ​​​​തു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ രൂ​​​​പ​​​​യ്ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​ത്.​ ഇ​​​​ന്ന​​​​ലെ ഇ​​​​ന്‍റ​​​​ർ​​​​ബാ​​​​ങ്ക് വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ വി​​​​പ​​​​ണി​​​​യി​​​​ൽ 78.13 ൽ ​​​​വ്യാ​​​​പാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച രൂ​​​​പ പി​​ന്നീ​​​​ട് വീ​​​​ണു​​​​പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക്രൂ​​​​ഡ് വി​​​​ല താ​​​​ണ​​​​താ​​​​ണു രൂ​​​​പ​​​​യെ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഴ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വീ​​​​ഴാ​​​​തെ താ​​​​ങ്ങി നി​​​​ർ​​​​ത്തി​​​​യ​​​​ത്. ബ്രെ​​​​ന്‍റ് ഇ​​​​നം ക്രൂ​​​​ഡ് വി​​​​ല 5.70 ശ​​​​ത​​​​മാ​​​​നം താ​​​​ണ് ഒ​​​​രു ബാ​​​​ര​​​​ലി​​​​ന് 108.02 ഡോ​​​​ള​​​​റി​​​​ലെ​​​​ത്തി. യു​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ സാ​ന്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ക്രൂ​ഡ് വി​ല​യി​ൽ ഇ​ടി​വ് വ​രു​ത്തി​യ​ത്. അ​തി​നി​ടെ, യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വ് കൊ​ണ്ടു​വ​രാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.


ഇ​ന്ധ​ന​വി​ല​യി​ൽ ചു​മ​ത്തു​ന്ന 18.4 ശ​ത​മാ​നം ഫെ​ഡ​റ​ൽ നി​കു​തി മൂ​ന്നു മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കാ​ൻ ബൈ​ഡ​ൻ യു​എ​സ് കോ​ണ്‍​ഗ്ര​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. എ​​​ന്നാ​​​ൽ, ഡോ​​​​ള​​​​റി​​​​ന്‍റെ മൂ​​​​ല്യം 0.05 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 104.48 ലെ​​​​ത്തി.

അ​​​​തി​​​​നി​​​​ടെ, ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഇ​​​​ന്ന​​​​ലെ കൂ​​​​പ്പു​​​​കു​​​​ത്തി.​​ ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 710 പോ​​​​യി​​​​ന്‍റ് ന​​​​ഷ്ട​​​​ത്തോ​​​​ടെ 51,823 ലും ​​​​എ​​​​ൻ​​​​എ​​​​സ്ഇ നി​​​​ഫ്റ്റി 225 പോ​​​​യി​​​​ന്‍റ് താ​​​​ണ് 15,413ലു​​​​മാ​​​​ണ് വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

ടാ​​​​റ്റാ​ സ്റ്റീ​​​​ൽ, വി​​​​പ്രോ, റി​​​​ല​​​​യ​​​​ൻ​​​​സ്, ഇ​​​​ൻ​​​​ഡ​​​​സ്ഇ​​​​ൻ​​​​ഡ് ബാ​​​​ങ്ക്, എ​​​​ച്ച്സി​​​​എ​​​​ൽ ടെ​​​​ക് എ​​​​ന്നീ ഓ​​​​ഹ​​​​രി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ലെ കൂ​​​​ടു​​​​ത​​​​ൽ ന​​​​ഷ്ടം നേ​​​​രി​​​​ട്ട​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ടി​​​​സി​​​​എ​​​​സ്, എ​​​​ച്ച് യു​​​​എ​​​​ൽ, പ​​​​വ​​​​ർ​​​​ഗ്രി​​​​ഡ്, മാ​​​​രു​​​​തി, എ​​​​ന്നീ ഓ​​​​ഹ​​​​രി​​​​ക​​​​ൾ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി. ഡോ​​​​ള​​​​ർ ക​​​​രു​​​​ത്തു പ്രാ​​​​പി​​​​ക്കു​​​​ന്ന​​​​തും യു​​​​എ​​​​സ് ക​​​​ട​​പ്പ​​​​ത്ര​​​​വി​​​​പ​​​​ണി കൂ​​​​ടു​​​​ത​​​​ൽ ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തു​​​​മാ​​​​ണ് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ലെ വി​​​​ദേ​​​​ശ​​​​നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ കൊ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക്കി​​​​നു കാ​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.