കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി എ​ലൈ​റ്റ് ഫു​ഡ്‌​സ്
കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി എ​ലൈ​റ്റ് ഫു​ഡ്‌​സ്
Wednesday, May 25, 2022 12:30 AM IST
തൃ​​ശൂ​​ർ: എ​​​ലൈ​​​റ്റ് ഫു​​​ഡ്സ് ഫൗ​​​ണ്ടേ​​​ഴ്സ് ഡേ ​​​മാ​​​ര​​​ത്ത​​​ണി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ലൈ​​​റ്റ് ഫു​​​ഡ്സ് ആ​​​ന്‍​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ഗ്രൂ​​​പ്പും കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ചൈ​​​ല്‍​ഡ് വെ​​​ല്‍​ഫെ​​​യ​​​റും സം​​​യു​​​ക്ത​​​മാ​​​യി 15,000 കു​​​ട്ടി​​​ക​​​ള്‍​ക്ക് ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ന​​​ല്‍​കു​​​ന്ന​​​തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​രി​​​ല്‍ ന​​​ട​​​ന്നു.

ജ​​​വ​​​ഹ​​​ര്‍ ബാ​​​ല​​​ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങ് ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി സം​​​സ്ഥാ​​​ന​ ട്ര​​​ഷ​​​റ​​​ര്‍ ആ​​​ര്‍. ​രാ​​​ജു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗം എം.​​​കെ. പ​​​ശു​​​പ​​​തി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


എ​​​ലൈ​​​റ്റ് ഫു​​​ഡ്സ് ഗ്രൂ​​​പ്പ് ഡി​​​ജി​​​എം കെ.​​​എ​​​ന്‍. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, തൃ​​​ശൂ​​​ര്‍ ബാ​​​ല​​​ഭ​​​വ​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​ൽ ഇ.​ ​​നാ​​​രാ​​​യ​​​ണി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി, ചൈ​​​ല്‍​ഡ് വെ​​​ല്‍​ഫെ​​​യ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍.​ ചെ​​​ല്ല​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ജി​​​ല്ലാ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.